ETV Bharat / entertainment

പ്രേക്ഷകരെ ആവേശത്തിലാക്കി തഗ് ലൈഫിലെ ആദ്യ ഗാനം "ജിങ്കുച്ചാ" പുറത്തിറങ്ങി - THUG LIFE FIRST SONG

കമൽ ഹാസൻ്റെ വരികൾക്ക് എആർ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്.

Jinkucha song  kamal hassan latest movie  tamil movie latest  AR Rahman latest song
kamal hassan movie Thug Life's first song Jinkucha released (ETV Bharat)
author img

By ETV Bharat Kerala Team

Published : April 18, 2025 at 3:29 PM IST

1 Min Read

എറണാകുളം: പ്രേക്ഷകരെ ആവേശത്തിലാക്കി കമൽ ഹാസൻ - മണിരത്നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം "ജിങ്കുച്ചാ" പുറത്തിറങ്ങി. കമൽ ഹാസൻ്റെ വരികൾക്ക് എ ആർ റഹ്‌മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ചെന്നൈയിൽ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ അഖിലേന്ത്യാ വാര്‍ത്താസമ്മേളനത്തിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പ്രദർശിപ്പിച്ചത്.

JINKUCHA SONG  KAMAL HASSAN LATEST MOVIE  TAMIL MOVIE LATEST  AR RAHMAN LATEST SONG
പ്രേക്ഷകരെ ആവേശത്തിലാക്കി തഗ് ലൈഫിലെ ആദ്യ ഗാനം "ജിങ്കുച്ചാ" പുറത്തിറങ്ങി (ETV Bharat)

വൈശാലി സാമന്ത് , ശക്തിശ്രീ ഗോപാലൻ ആദിത്യ ആർകെ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചടങ്ങിൽ കമൽഹാസൻ, മണിരത്നം, എആർ റഹ്‌മാൻ, സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. സരിഗമയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആഗോള തലത്തിൽ തഗ് ലൈഫ് ജൂൺ അഞ്ചിന് റിലീസ് ചെയ്യും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുപ്പത്തിയാറു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കമൽഹാസനെ കേന്ദ്രകഥാപാത്രമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്‌കമൽ ഫിലിംസ് ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയൻ്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്‌മി, അശോക് സെൽവൻ, അഭിരാമി, നാസർ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.

മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിൻ്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച് അൻപറിവ് മാസ്റ്റേഴ്‌സാണ് ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. തഗ് ലൈഫിന്‍റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയാണ്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്‌ഠ റോയി എത്തുന്നു. ഏകാ ലഖാനിയാണ് ചിത്രത്തിന്‍റെ വസ്‌ത്രാലങ്കാരം. പിആർഒ പ്രതീഷ് ശേഖർ.

Also Read: ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ വിടാതെ പൊലീസ്; ഒരാഴ്‌ചയ്‌ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടിസ് - SHINE TOM CHACKO

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.