ദേവരയുടെ തമിഴ്‌നാട്ടിലെ പ്രമോഷന്‍ ചടങ്ങിനിടെ സംവിധായകന്‍ വെട്രിമാരനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് ജൂനിയര്‍ എന്‍ടിആര്‍. തമിഴ് സിനിമയില്‍ എന്നാണ് അഭിനയിക്കുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍. എന്നോടൊപ്പം ഒരു സിനിമ ചെയ്യാമോ എന്ന് വെട്രിമാരനോട് ചോദിക്കുകയായിരുന്നു നടന്‍. ആ ചിത്രം തമിഴില്‍ ചെയ്‌ത് തെലുങ്കിലേക്ക് ഡബ്ബ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രമോഷന്‍ പരിപാടിക്കിടെ താരം പറഞ്ഞു.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജൂനിയര്‍ എന്‍ടിആര്‍ നായകനായ തെലുഗു ചിത്രം 'ദേവര പാര്‍ട്ട് 1'. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കൊരട്ടല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ജനതാ ഗാരേജ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എന്‍ടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദേവര എന്ന കഥാപാത്രമായാണ് ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രത്തില്‍ എത്തുന്നത്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും എത്തുന്നുണ്ട്. ജാന്‍വി കപൂറാണ് നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെലുഗു ചിത്രമാണ്.
പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യ ഭാഗം തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളിൽ എത്തും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുവസുധ ആര്‍ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നന്ദമൂരി കല്യാണ്‍ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 27 ന് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ദേവര റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുക.
Also Read:'ദേവര'യുടെ ക്ലൈമാക്‌സ് ആരെയും അമ്പരപ്പിക്കുമെന്ന് ജൂനിയര്‍ എന്‍ ടി ആര്‍; ആകാംക്ഷയോടെ പ്രേക്ഷകര്‍