'അങ്കമാലി ഡയറീസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന കലാകാരനാണ് ശരത് കുമാർ. 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ അപ്പാനി രവി എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചപ്പോൾ ശരത് കുമാർ അപ്പാനി ശരത് ആയി മാറി. മലയാളത്തിലും തമിഴിലുമായി നിരവധി ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു മുന്നേറുകയാണ് അപ്പാനി ശരത്. അടുത്തിടെ പുറത്തിറങ്ങിയ അലങ്ങ്, ഓട്ടോ ശങ്കർ തുടങ്ങിയ തമിഴ് സിനിമകളിലെ അപ്പാനി ശരത്തിന്‍റെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. തന്‍റെ സിനിമാ വിശേഷങ്ങള്‍ അപ്പാനി ശരത് ഇ ടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.
എനിക്ക് അഭിനയിച്ചാല്‍ മതി
"മലയാളത്തെക്കാൾ തനിക്ക് അവസരങ്ങൾ കൂടുതൽ തമിഴിൽ നിന്നാണ് ലഭിക്കുന്നത്. നിരന്തരം തമിഴ് സിനിമകളുടെ ഭാഗമാകുന്നത് പണത്തിനു വേണ്ടിയാണ് എന്ന് ചിലർ പറയുന്നു. പണവും ഒരു ഘടകം തന്നെയാണ്. നമുക്കൊക്കെ ജീവിക്കണമെങ്കിൽ പണം വേണമല്ലോ. പക്ഷേ ഒരുപാട് പണമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ വ്യത്യസ്‌തതയുള്ള കഥാപാത്രങ്ങൾ ചെയ്യണം. തന്‍റെ ആദ്യചിത്രമായ 'അങ്കമാലി ഡയറീസി'നു ശേഷം തമിഴിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നു. എന്‍റെ രൂപവും സംസാരവുമൊക്കെ പല തമിഴ് ക്യാരക്‌ടറുകൾക്കും യോജിച്ചതാണ്. ലഭിക്കുന്ന പല കഥാപാത്രങ്ങളും വ്യത്യസ്‌തവുമാണ്. പക്ഷേ ഇത്തരം കഥാപാത്രങ്ങൾ എനിക്ക് മലയാളത്തിൽ ചെയ്യണം എന്നാണ് കൂടുതൽ ആഗ്രഹം. പക്ഷേ അങ്ങനെ വാശിപിടിച്ച് നിൽക്കാൻ പാടില്ലല്ലോ. എല്ലാത്തിനുമുപരി അതിനേതാവാണ് ഞാൻ. എനിക്ക് അഭിനയിച്ചാൽ മതി. തമിഴ് സിനിമ മലയാളം സിനിമ എന്നൊന്നും വേർതിരിവ് ഞാൻ വച്ചു പുലർത്തുന്നില്ല", അപ്പാനി ശരത് വിശദീകരിച്ചു.
സ്ഥിരമായി നെഗറ്റീവ് വേഷങ്ങള്‍


കഥാപാത്രങ്ങള്‍
"മാലിക് എന്ന സിനിമയുടെ ഭാഗമാകണമെന്ന് തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. സംവിധായകനായ മഹേഷ് നാരായണനെ വിളിച്ച് ഒരു അവസരം ചോദിച്ചു. കാസ്റ്റിംഗ് എല്ലാം കഴിഞ്ഞു എന്ന് അദ്ദേഹം മറുപടി പറഞ്ഞെങ്കിലും ഞാനൊന്ന് നോക്കട്ടെ എന്നൊരു പ്രയോഗം കൊണ്ട് എന്നെ അദ്ദേഹം നിരാശനാക്കിയില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു ചെറിയ വേഷം ഉണ്ട് ചെയ്യാമോ എന്ന് മഹേഷ് ചേട്ടൻ തന്നെ എന്നെ വിളിച്ചു ചോദിച്ചു. അപ്രകാരമാണ് 'മാലിക്കി'ൽ വേഷമിടുന്നത്. ആ സിനിമയിൽ തനിക്ക് നേരെ ബോംബറിയുന്ന ഒരു രംഗമുണ്ട്. ആരംഗം പൂർണമായി വി എഫ് എക്‌സ് അല്ല. നിങ്ങൾ ആ സിനിമയിൽ കേൾക്കുന്ന തരത്തിൽ ഒരു പൊട്ടിത്തെറി ശബ്‌ദം ആ ഷോട്ട് എടുക്കുമ്പോൾ ലൊക്കേഷനിൽ കേൾപ്പിച്ചു. വി എഫ്എക്‌സ് എന്നത് പിന്തുണയായിരുന്നു", അപ്പാനി ശരത് ഓര്‍ത്തു.


അപ്പാനി ശരത്തുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം.