ഗിന്നസ് പക്രു നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് 916 കുഞ്ഞുട്ടൻ. അഭിനയ ജീവിതത്തിലെ പതിനൊന്നാമത്തെ നായകവേഷം. മിമിക്രി പശ്ചാത്തലത്തിലൂടെയാണ് 40 വർഷങ്ങൾക്കു മുൻപ് ഗിന്നസ് പക്രു സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. ആദ്യചിത്രം 1985ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേരായിരുന്നു ഉണ്ടപക്രു.
ഉണ്ടപക്രു എങ്ങനെ ഗിന്നസ് പക്രു ആയി
അജയകുമാർ ഉണ്ടപ്പക്രു എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുന്നത് ഇപ്രകാരമാണ്. അത്ഭുതദ്വീപ് എന്ന ചിത്രം കരിയറിൽ വഴിത്തിരിവായി. പിന്നീട് അതുവരെ അവതരിപ്പിച്ചു പോന്ന കോമഡി കഥാപാത്രങ്ങൾക്ക് പുറമേ കാരക്ടർ വേഷങ്ങളും പക്രുവിനെ തേടിയെത്തി. ഒരു മുഴുനീള ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന രീതിയിൽ ഗിന്നസ് ബുക്കിലും പേര് ചേർക്കപ്പെട്ടു. ഉണ്ടപക്രു അന്നുമുതൽ ഗിന്നസ് പക്രുവായി.
916 കുഞ്ഞൂട്ടൻ എന്ന സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ ഇ ടിവി ഭാരതിനോട് മനസ് തുറന്നപ്പോൾ.... ഗിന്നസ് പക്രു സംസാരിക്കുന്നു

എന്താണ് ആ കൗതുകം?
അത് തിയേറ്ററിൽ നിന്നും കണ്ട് മനസ്സിലാക്കണം. ഏറ്റവും വലിയ സന്തോഷം എൻ്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു സിനിമയിൽ സഹകരിക്കുന്നു എന്നുള്ളത് തന്നെ. കലാഭവൻ ഷാജോൺ, നോബി തുടങ്ങിയ മിമിക്രി പശ്ചാത്തലമുള്ള ഒരുപാട് അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. ഇവരുടെയൊക്കെ പേരു കേൾക്കുമ്പോൾ ഇതൊരു കോമഡി ചിത്രമാണെന്ന് തെറ്റിദ്ധരിക്കരുത്.
കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു ഫീൽ ഗുഡ് സിനിമ. വലിയ അവകാശവാദങ്ങളോ തള്ളുകളോ ഞാൻ ഉന്നയിക്കുന്നില്ല. മലയാളി കുറച്ചുനാളായി മിസ്സ് ചെയ്തുകൊണ്ടിരിക്കുന്ന കഥയും കഥാ പശ്ചാത്തലവും ആണ് കുഞ്ഞൂട്ടനിൽ കാണാനാവുക. കുടുംബചിത്രം അല്ലേ എന്നാൽ കുടുംബ പ്രേക്ഷകർ പോയി കാണട്ടെ എന്ന് ഒറ്റബുദ്ധിയിൽ തീരുമാനമെടുക്കരുത്. സിനിമയിൽ ഒരല്പം ത്രില്ലറുമുണ്ട്. ഈ സിനിമയിലെ എൻ്റെ കഥാപാത്രത്തെ എനിക്കുവേണ്ടി മാത്രം എഴുതിയതല്ല. ഉയരമുള്ള ഏതൊരു നടനും ഈ കഥാപാത്രത്തെ വേണമെങ്കിൽ അവതരിപ്പിക്കാം. എൻ്റെ രൂപഭാവങ്ങളുമായോ പരിമിതികളുമായോ കഥാപാത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് പറയട്ടെ.

സിനിമയിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർ പരിചയ സമ്പന്നരാണോ. എന്നൊക്കെയാണ്. കഥാപാത്രത്തിൻ്റെ വലിപ്പച്ചെറുപ്പം, നായകനാണോ അല്ലയോ അങ്ങനെയൊന്നും ഞാനിതുവരെ നോക്കിയിട്ടില്ല. 10 സിനിമകളിൽ നിന്നും ഒരു സിനിമ തിരഞ്ഞെടുക്കുന്ന സാഹചര്യം എനിക്കില്ല. കഥാപാത്രങ്ങൾ തേടി വരണം. കഥാപാത്രങ്ങൾക്ക് വേണ്ടി ഞാൻ അന്വേഷണങ്ങൾ നടത്തും. എന്തുകൊണ്ട് ഇടവേള സംഭവിച്ചു എന്ന് ഇപ്പോൾ മനസ്സിലായല്ലോ..

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രോളുകളായും റീലുകളായും ഇഷ്ടം പോലെ ചിരി വകകൾ ഉണ്ട്. അപ്പോൾ ചിരിക്ക് വേണ്ടി പുതിയകാലത്ത് ഒരു സിനിമ നിർമ്മിക്കേണ്ട കാര്യമില്ല. നല്ല കഥകൾ നല്ല കഥാപാത്രങ്ങൾ സൃഷ്ടിക്കേണ്ട ഉത്തരവാദിത്തമാണ് ഇപ്പോൾ സിനിമയ്ക്കുള്ളത്. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ച് നാച്ചുറൽ ആയിട്ട് ചിരി സംഭവിക്കട്ടെ. ഇപ്പോൾ കോമഡിക്ക് വേണ്ടി മാത്രം ഒരു സിനിമ ഉണ്ടാക്കുന്നത് റിസ്ക് ഉള്ള കാര്യമാണ്. പ്രേക്ഷകരുടെ മൈൻ്റ് സെറ്റൊക്കെ മാറി. പക്രു വ്യക്തമാക്കി.
ഇപ്പോൾ നമ്മൾ ജീവിതത്തിലൊക്കെ പ്രാവർത്തികമാക്കുന്ന പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന സംഗതി ഒരു തുടക്കകാലം ഉണ്ട്. ആ സമയത്തൊക്കെ ഞാനിങ്ങനെ വേദിയിൽ നിൽക്കുമ്പോൾ ചിലർ എൻ്റെ പേര് വിളിക്കാൻ അറപ്പ് പ്രകടിപ്പിക്കും. ഉണ്ടപക്രു എന്ന പേര് ഇനിയങ്ങോട്ട് അപകടമാണെന്ന് തിരിച്ചറിഞ്ഞു. എന്തെങ്കിലും ഒരു മോഡിഫിക്കേഷൻ വരുത്തേണ്ടതായുണ്ട്. അങ്ങനെയാണ് ഗിന്നസ് വേൾഡ് റെക്കോഡിൽ പേര് വന്ന സമയത്ത് ബോധപൂർവം ഗിന്നസ് പക്രു എന്നാക്കി മാറ്റിയത്. മമ്മൂക്കയാണ് അന്ന് എനിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. പേരു മാറ്റത്തിൻ്റെ തുടക്കവും മമ്മൂക്കയിൽ നിന്ന് തന്നെ. പലരും ഇപ്പോൾ എന്നെ അജയകുമാർ എന്നും വിളിക്കാറുണ്ട്. സന്തോഷം.

ജീവക്കൊപ്പം അഭിനയിച്ച ആ സിനിമയിലെ കഥാപാത്രത്തിൻ്റെ പേര് എൻ്റെ ഓർമ്മയിൽ അമിതാഭ് എന്നാണ് . ആ സിനിമയിലെ പ്രകടനമാണ് ഏഴാം അറിവിലേക്ക് ക്ഷണം ലഭിക്കാൻ കാരണമായത്. സൂര്യ യോടൊപ്പം അഭിനയിക്കുന്ന രംഗങ്ങളിൽ അദ്ദേഹം എന്നോട് പ്രകടിപ്പിച്ച കെയർ വളരെ വലുതാണ്. പലപ്പോഴും എന്നെ എടുത്തുകൊണ്ട് നടന്നിട്ടുണ്ട്. മടിയിൽ ഇരുത്തിയിട്ടുണ്ട്. എന്നെ എടുത്തുകൊണ്ട് നടക്കുന്നതൊക്കെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന രംഗങ്ങളിൽ എന്നെ സഹായിക്കാൻ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. സൗഹൃദം ഇപ്പോഴും തടരുന്നു. ഗിന്നസ് പക്രു പറഞ്ഞു.