തന്‍റെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ പ്രതികരിച്ച് സ്ഥാപന ഉടമയും നടന്‍ കൃഷ്‌ണകുമാറിന്‍റെ മകളുമായ ദിയ കൃഷ്‌ണ. തിരുവനന്തപുരം കവടിയാറിലുള്ള 'ഓ ബൈ ഓസി' (Oh By Ozy) എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പേര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിലാണ് ദിയ പ്രതികരിച്ചിരിക്കുന്നത്.
തട്ടിപ്പിന് ഇരയായവര്‍ എത്രയും വേഗം തെളിവുകള്‍ പൊലീസിന് കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് ദിയ ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയത്. തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്കെതിരെ താന്‍ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ കേസ് നല്‍കിയെന്നും നിങ്ങളും തട്ടിപ്പിന് ഇരയായെങ്കില്‍ കേസ് നല്‍കണമെന്നും ദിയ ഇന്‍സ്‌റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു.
"ഹായ്..നിങ്ങളില്‍ ഒരുവിധം എല്ലാവരും ന്യൂസില്‍ എനിക്കെതിരെ നടക്കുന്ന ആരോപണങ്ങളെല്ലാം കാണുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് വേണ്ടി ഒന്ന് ബ്രീഫ് ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. കൂടാതെ വേറൊരു ഇന്‍ഫോര്‍മേഷന്‍ കൂടി പാസ് ഓണ്‍ ചെയ്യാനുണ്ട്.
എന്‍റെ 'ഓ ബൈ ഓസി' (Oh By Ozy) എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായിട്ട് അവിടെ വര്‍ക്ക് ചെയ്‌തിരുന്ന മൂന്ന് കുട്ടികള്‍... വിനിത, ദിവ്യ, രാധു. ഈ മൂന്ന് പേരും അവിടെ ക്രിമിനല്‍ ആക്‌ടിവിറ്റീസ് നടത്തുന്നുണ്ടായിരുന്നു. ക്യൂ ആര്‍ കോഡ് വഴി പണം തട്ടി എടുക്കുന്നുണ്ടായിരുന്നു. നമ്മളത് കണ്ട് പിടിച്ചതിന് ശേഷമുള്ള ഇഷ്യൂസാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നമ്മള്‍ കേസ് കൊടുത്തു. അവര്‍ കൗണ്ടര്‍ കേസ് കൊടത്തു. അങ്ങനെ അത് പൊയ്‌ക്കോണ്ടിരിക്കുന്നു.
ഞാനിത് കണ്ടുപിടിച്ച ദിവസം രാത്രി ഒരു സ്‌റ്റോറി ഇട്ടിട്ടുണ്ടായിരുന്നു. ആസ്‌കിംഗ് ഫോര്‍ ഹെല്‍പ്. ഇതുപോലെ ആരെങ്കിലും ഇവരുടെ പേര്‍സണല്‍ അക്കൗണ്ടിലേക്ക് ചെയ്യാന്‍ നിങ്ങളെ ഫോര്‍സ് ചെയ്‌തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ അറിയിക്കണമെന്ന് റിക്വസ്‌റ്റ് ചെയ്‌ത് കൊണ്ടൊരു സ്‌റ്റോറി ഇട്ടിരുന്നു ഞാന്‍. അതിന് പിന്നാലെ ഒത്തിരി പേരുടെ മെസേജ് വന്നിട്ടുണ്ടായിരുന്നു..ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു.. "അവര്‍ നമ്മുടെ കയ്യില്‍ നിന്നും ക്യാഷ് ഇന്‍സിസ്‌റ്റ് ചെയ്‌തു, ഇവരുടെ അക്കൗണ്ടിലോട്ട് അയക്കാന്‍ പറഞ്ഞു" -അതുപോലെ ഒത്തിരി കംപ്ലെയിന്‍റ്‌സ് വന്നിട്ടുണ്ടായിരുന്നു.
പൈസ മുഴുവന്‍ ഇവരുടെ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത്. അവര്‍ എന്നെയും നിങ്ങളെയുമാണ് സ്‌കാം ചെയ്‌തിരിക്കുന്നത്. എന്നെ സ്‌കാം ചെയ്‌തതും എന്‍റെ കമ്പനിയെ സ്‌കാം ചെയ്‌തതും നിങ്ങള്‍ക്ക് ഇതിലൂടെ മനസ്സിലായിട്ടുണ്ടാവും. നിങ്ങളെ സ്‌കാം ചെയ്‌തത്..നിങ്ങള്‍ക്ക് എന്നെ ഇഷ്‌ടമുണ്ടെങ്കില്‍ എന്‍റെ 'ഓ ബൈ ഓസി'യിലെ പ്രോഡക്‌ട് ഇഷ്‌ടപ്പെട്ട് വിശ്വസിച്ച് എനിക്ക് പേമെന്‍റ് കിട്ടുന്നു, അല്ലെങ്കില്‍ ഞാന്‍ ബിസിനസ്സില്‍ രക്ഷപ്പെടണമെന്ന് വിചാരിച്ച് എനിക്ക് തരേണ്ട പൈസ ഇവര്‍ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്.
ഞാന്‍ നിങ്ങളോട് എല്ലാവരോടും റിക്വസ്‌റ്റ് ചെയ്യുകയാണ്. ഞാനൊരു മെയില്‍ ഐഡിയും ഈ പോസ്‌റ്റിന്‍റെ അടിയില്‍ ഇടുന്നുണ്ട്. മ്യൂസയം സ്‌റ്റേഷനിലുള്ള മെയില്‍ ഐഡി ആണിത്. (homsmtvm.pol@kerala.gov.in) മെയില്‍ ഐഡി ഞാന്‍ പോസ്‌റ്റിന്‍റെ ക്യാപ്‌ഷനിലും കൊടുത്തിട്ടുണ്ട്. എനിക്കറിയാം കസ്‌റ്റമേഴ്‌സിന് ആര്‍ക്കും നേരിട്ട് അവിടെ പോയിട്ട് കേസ് കൊടുത്ത് നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്ന്. അവര്‍ നിങ്ങളെയും സ്‌കാം ചെയ്‌തിട്ടുണ്ട്.. എന്നെയും സ്‌കാം ചെയ്‌തിട്ടുണ്ട്.
ഇവരുടെ പേരില്‍ ഫ്രോഡ് കേസ് നിങ്ങള്‍ക്കും ഫയല്‍ ചെയ്യാം എന്നുള്ളതാണ്. ഈ പറയുന്ന മെയില്‍ ഐഡിയില്‍ വിത്ത് പ്രൂഫ്, അതായത് നിങ്ങള്‍ക്ക് അവിടെ ഉണ്ടായ അനുഭവവും, പ്ലസ് സ്‌ക്രീന്‍ ഷോട്ടും, അതായത് ദിവ്യ ഫ്രാങ്ക്ലിന്‍റെയാണോ വിനിത ആദര്‍ശിന്‍റെ അക്കൗണ്ടാണോ രാധു മനോജിന്‍റെ അക്കൗണ്ടാമോ എന്നുള്ളത് വിത്ത് പ്രൂഫ് എത്ര രൂപയാണ് എന്നുള്ളത്..
അവിടെ ചെന്നപ്പോള്‍ എന്താണ് സംഭവിച്ചത് എന്നുള്ളതിന്‍റെ തെളിവും കൂടി വെച്ചിട്ട് ഇവരുടെ പേരില്‍ ഒരു ഫ്രോഡ് കേസ് നിങ്ങള്‍ക്കും കൊടുക്കാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍.. നിങ്ങള്‍ക്കും എന്‍റെ ഈ യാത്രയില്‍ പങ്കുചേരാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍.. ഞാന്‍ എന്‍റെ കേസ് കൊടുത്തു കഴിഞ്ഞു..നിങ്ങളുടെ കേസ് നിങ്ങള്‍ തന്നെ കൊടുക്കണം.. എന്നാലെ ഇതിനകത്തെ സത്യം ഞങ്ങള്‍ക്ക് വെളിയില്‍ കൊണ്ട് വരാന്‍ കഴിയൂ. കഴിയുന്നതും എത്രയും വേഗം നീതി നടപ്പിലാകണം.. ഞങ്ങള്‍ക്ക് ക്രിമിനലുകളെ പുറത്ത് കൊണ്ടുവരണം..എല്ലാവരെയും മുന്നില്‍ അവരെ കൊണ്ട് വരണം. അതിന് വേണ്ടിയിട്ടാണ് ഞാന്‍ പോരാടിക്കൊണ്ടിരിക്കുന്നത്. റിയലി ഹോപ്പ്", ദിയ കൃഷ്‌ണ കുറിച്ചു.