വിമാനയാത്രയ്ക്കിടെ മലയാളത്തിൻ്റെ അതുല്യ നടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടിയത്. ജഗതിയുടെ സമീപത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സുഖവിവരങ്ങൾ അന്വേഷിച്ചു.
ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടിയ വിവരം ചിത്രമടക്കം മുഖ്യമന്ത്രി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു ഇടവേളയ്ക്കുശേഷം ഗഗനചാരി എന്ന സിനിമയുടെ സംവിധായകൻ അരുൺ ചന്തു ഒരുക്കുന്ന വല എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രൊഫസർ അമ്പിളി എന്ന കഥാപാത്രമായാണ് ജഗതി ശ്രീകുമാർ ചിത്രത്തിൽ വേഷമിടുന്നത്. സയൻസ് ഫിക്ഷൻ കോമഡി -സോമ്പി ജോണറിലാണ് ചിത്രം ഒരുക്കുന്നത്.