ETV Bharat / entertainment

ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി - Threatening to Jerry Amaldev

സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കേസില്‍ പ്രതിയാക്കി അറസ്‌റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 1,70,000 രൂപയാണ് സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

author img

By ETV Bharat Entertainment Team

Published : Sep 10, 2024, 1:05 PM IST

JERRY AMALDEV  CYBER ATTACK  MONEY FRAUD  ജെറി അമല്‍ദേവ്
Attempt to extort money from Jerry Amaldev (ETV Bharat)

സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കേസില്‍ പ്രതിയാക്കി അറസ്‌റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. 1,70,000 രൂപയാണ് ആവശ്യപ്പെട്ടത്. പണം പിന്‍വലിക്കാനായി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു സംവിധായകന്‍.

ഒരാഴ്ച്ച മുന്‍പാണ് ജെറി അമല്‍ദേവിനെ അപരിചിതനായ ഒരാൾ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഫോൺ ചെയ്യുന്നത്. ഇയാള്‍ ജെറി അമല്‍ദേവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയിട്ടുണ്ടെന്ന് പറയുകയും കേസില്‍ പ്രതിയാക്കി അറസ്‌റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വിശ്വാസ്യതയ്ക്കായി സുപ്രീംകോടതിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും മുദ്രയുള്ള ചില പേപ്പറുകള്‍ കാണിക്കുകയും ചെയ്‌തു.

അറസ്‌റ്റ് ഒഴിവാക്കാനായി 1,70,000 രൂപ അയച്ചു നല്‍കണമെന്നും ഈ വിവരം മറ്റാരോടും പയയരുതെന്നും നിര്‍ദേശിച്ച് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായും ജെറി അമൽദേവ് പറഞ്ഞു. പണം പിന്‍വലിക്കാനായി ബാങ്കിലെത്തിയപ്പോൾ ബാങ്ക്‌ മാനേജര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയും പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്‌തു. പണം നഷ്‌ടപ്പെട്ടില്ലെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ജെറി അമല്‍ദേവിന്‍റെ തീരുമാനം.

അതേസമയം വർധിച്ച് വരുന്ന ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്‍റെ നിർദ്ദേശം. വ്യത്യസ്‌തമായ തന്ത്രങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. 5,000 മുതൽ 10,000 രൂപ വരെയുള്ള ലോണുകൾക്ക് വേണ്ടിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്.

ആദ്യം തട്ടിപ്പ് സംഘം ചെയ്യുന്നത്, ഒരു ആപ്പോ, ലിങ്കോ അയച്ചു നൽകും. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗ്യാലറി, മെസേജ് ഇവയും സ്വന്തമാക്കും. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതുപോലെ ലോണിന് വേണ്ടി പാൻ കാർഡ് നൽകി അതുപയോഗിച്ച് കോടികളുടെ ജിഎസ്‌ടി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ കേസുണ്ട്.

തട്ടിപ്പു സംഘം നേരിട്ടല്ല ഇത്തരം ലോണുകൾ നൽകുന്നതെന്ന യാഥാർത്ഥ്യവും നിലവിലുണ്ട്. ഇതുപോലെ ലോൺ എടുത്തവർ അവർ തിരിച്ചടയ്ക്കുന്ന പലിശ, പുതുതായി അപേക്ഷിച്ചിട്ടുള്ളവർക്ക് ഇട്ടു കൊടുക്കും. ഇത് ചെയിനായി തുടരും. 5,000 രൂപ ലോണെടുക്കുന്നവർക്ക് 3,500 രൂപയാണ് ലഭിക്കുക. 25,000-വും, 50,000-വും തിരിച്ചടച്ചിട്ടും തീരാത്തവർ നിരവധിയാണ്. തിരിച്ചടവ് വൈകിയാൽ പ്രശ്‌നങ്ങൾ തുടങ്ങുകയായി.

ആദ്യം, മൊബൈലിലുള്ള നമ്പറുകളിലേക്ക് ലോൺ എടുത്തയാളുടെ വിവരങ്ങളടങ്ങിയ ഭീഷണി സന്ദേശം അയക്കും. തുടർന്ന് മോർഫ് ചെയ്‌ത നഗ്ന ചിത്രങ്ങളും, തുടർന്ന് ലോൺ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജും, അയക്കും. ഇതിലൂടെ ലോൺ എടുത്തയാൾ മാനസികമായി തകരുകയുമാണ് ചെയ്യുന്നത്. ഇനി ലോൺ അടയ്ക്കാൻ കഴിയില്ലെങ്കിൽ സമാനമായി ലോൺ തരുന്ന ആപ്പുകളെ പരിചയപ്പെടുത്തി നൽകുകയും, അതിലൂടെ പുതിയ ലോൺ എടുക്കാൻ പ്രേരിപ്പിക്കുകയും, കൂടുതൽ ബാധ്യതക്കാരായി തീർക്കുകയുമാണ് ചെയ്യുന്നത്.

എത്ര തുക അടച്ചാലും ഇത്തരം ലോൺ തീരുന്നതിനുള്ള സാധ്യത കുറവാണ് എന്നതാണ് മറ്റൊരു സംഗതി. വിദേശ നിർമ്മിത ആപ്പുകളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ബന്ധപ്പെടാൻ ഉപയോഗിക്കുന്നത് വ്യാജ മൊബൈൽ നമ്പറും. +92, +94 തുടങ്ങിയ നമ്പറുകളിൽ നിന്നാണ് വാട്‌സ്‌ആപ്പ് കോളുകളും, മെസേജും വരുന്നത്. പ്രത്യേക ആപ്പുകളിലൂടെയാണ് ഇത്തരം നമ്പറുകൾ നിർമ്മിക്കുന്നത്. പാകിസ്‌താന്‍, ശ്രീലങ്ക തുടങ്ങീ രാജ്യങ്ങളിൽ നിന്നുള്ളതാണ് ഇതുപോലുള്ള നമ്പറുകൾ.

ഇത്തരം തട്ടിപ്പുകളെ കുറിച്ച് പൊലീസ് നിരന്തരമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു. ഇവരുടെ കെണിയിൽ അകപ്പെടാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അപകടം പിണഞ്ഞാൽ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടണെമെന്നും അദ്ദേഹം അറിയിച്ചു.

Also Read: ഓൺലൈൻ ട്രേഡിങിന്‍റെ പേരിൽ തട്ടിപ്പ്: വയോധികന് നഷ്‌ടമായത് 13.26 കോടി; മൂന്ന് പ്രതികൾ പിടിയിൽ - ONLINE TRADING SCAM

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.