ETV Bharat / entertainment

ആസിഫിനൊപ്പം അനശ്വര; രേഖാചിത്രം ഫസ്‌റ്റ് ലുക്ക് പുറത്ത് - Rekhachithram first look poster

author img

By ETV Bharat Kerala Team

Published : Aug 13, 2024, 5:24 PM IST

രേഖാചിത്രം ഫസ്‌റ്റ് ലുക്ക് പുറത്ത്. ആസിഫ് അലിയും, അനശ്വര രാജനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്.

ASIF ALI STARRER REKHACHITHRAM  REKHACHITHRAM FIRST LOOK POSTER  REKHACHITHRAM MOVIE  രേഖാചിത്രം ഫസ്‌റ്റ് ലുക്ക്
Rekhachithram movie first look poster (Facebook official)

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രേഖാചിത്രം'. സിനിമയുടെ ടൈറ്റിലും ഫസ്‌റ്റ് ലുക്കും പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ടൈറ്റിലും ഫസ്‌റ്റ്‌ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്‌തത്.

ആസിഫ് അലിയും, അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അനശ്വരയും ആസിഫുമാണ് ഫസ്‌റ്റ്‌ലുക്കില്‍. തികച്ചും വേറിട്ട ലുക്കിലാണ് അനശ്വരയെ ഫസ്‌റ്റ്‌ലുക്കില്‍ കാണാനാവുക. ആസിഫ് അലി പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടി നായകനായി എത്തിയ 'ദി പ്രീസ്‌റ്റി'ന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയുടെ നിര്‍മാണം വേണു കുന്നപ്പിള്ളിയാണ്. 'മാളികപ്പുറം', '2018' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റിലീസിനൊരുങ്ങുന്ന 'ആനന്ദ് ശ്രീബാല'യിലും ഇരുവരും ഒന്നിച്ചിരുന്നു.

രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്‌ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിലവില്‍ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

സിദ്ദിഖ്, ഇന്ദ്രന്‍സ്, ജഗദീഷ്, മനോജ് കെ.ജയന്‍, സായികുമാര്‍, ഭാമ അരുണ്‍, ഹരിശ്രീ അശോകന്‍, നിഷാന്ത് സാഗര്‍, ശ്രീകാന്ത് മുരളി, പ്രേം പ്രകാശ്, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഷാജി നടുവിലാണ് കലാസംവിധാനം. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Also Read: ആസിഫ് അലി ഇനി "ആഭ്യന്തര കുറ്റവാളി"; ചിത്രീകരണം ആരംഭിച്ചു - Asif Ali New Movie

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.