നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ് നമ്മുടെ രാജ്യം. ഇതിലെ പ്രധാനപ്പെട്ട ചടങ്ങാണ് ഗര്‍ബ നൃത്തം. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പരമ്പരാഗത രീതിയില്‍ ഡണ്ഡിയ വടികളും കൈയിലേന്തിയ ഗര്‍ബ നൃത്തച്ചുവടുകള്‍ ഏറെ ആകര്‍ഷകമാണ്.
ഇപ്പോഴിതാ അംബാനി കുടുംബത്തിന്‍റെ ഗര്‍ബ നൃത്തമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗര്‍ബ നൃത്തം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മുകേഷ് അംബാനിയും നിത അംബാനിക്കുമൊപ്പം നൃത്തം ചെയ്യാന്‍ മൂത്ത മകന്‍ ആകാശ് അംബാനിയും മരുമകള്‍ ശ്ലോക മേഹ്‌തയുമുണ്ട്. പരമ്പരാഗത നൃത്തത്തിന് ഓഫ് വൈറ്റില്‍ പിങ്ക് പൂക്കളുള്ള ലാച്ചയിലാണ് നിത അംബാനി ചുവടുവച്ചത്. പിങ്ക് ഹെവി വര്‍ക്ക് ഷോളും ധരിച്ചിട്ടുണ്ട്. കുര്‍ത്തയും പൈജാമയുമാണ് മുകേഷ് അംബാനിയുടെ വേഷം. വീഡിയോ വൈറലായതോടെ ഒട്ടേറെ പേര്‍ നിരവധി പ്രതികരണവുമായി എത്തി.
ഇതേസമയം അനന്ത് അംബാനിയേയും മരുമകള്‍ രാധിക മെര്‍ച്ചന്‍റിനേയും കാണാതായതോടെ ഇവരെ അന്വേഷിച്ചു സോഷ്യല്‍ മീഡിയ എത്തി. അംബാനി കുടുംബത്തിലെ ഇളയ മരുമകള്‍ എവിടെ, വിവാഹ ശേഷം അംബാനി കുടുംബത്തിനോടൊപ്പം രാധികയെ കാണുന്നത് വിരളമാണ്. വിശ്രമത്തിലാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉയര്‍ന്നു വന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം നിലവില്‍ പ്രചരിക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ജൂലായില്‍ അനന്തിന്‍റെ പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തത്തിന്‍റേതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തിടെ മുകേഷ് അംബാനിയുടെ വസതിയായ ആന്‍റലയില്‍ ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു. ഇതില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. അതേസമയം അടുത്തിടെയാണ് മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹം. വിവാഹ ശേഷം വിനായക ചതുര്‍ത്ഥി ആഘോഷങ്ങളില്‍ രാധികയും അനന്ത് അംബാനിയും പങ്കെടുത്തതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Also Read:വീഡിയോ: താരനിബിഡം അംബാനി കല്ല്യാണം; തിളങ്ങി സെലിബ്രിറ്റികള്‍ മുതല്‍ രാഷ്‌ട്രീയക്കാര്‍ വരെ