തെലുങ്ക് സൂപ്പര്‍താരം അഖില്‍ അക്കിനേനി വിവാഹിതനായി. സൈനബ് റവ്‌ദ്‌ജിയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗത ഹിന്ദു ചടങ്ങുകളോടെ ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ്ണ സ്‌റ്റുഡിയോയില്‍ വച്ച് നടന്ന വിവാഹത്തില്‍ പ്രമുഖ താരങ്ങളായ ചിരഞ്ജീവി, രാം ചരണ്‍, പ്രശാന്ത് നീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെയും അമല അക്കിനേനിയുടെും മകനും നടനുമാണ് അഖില്‍ അക്കിനേനി. അഖിലിന്‍റെയും സൈനബിന്‍റെയും വിവാഹ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുടുബസമേതവും അല്ലാതെയുമുള്ള വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയാണ്.
വിവാഹ ചിത്രത്തില്‍ ഐവറി സില്‍ക്ക് സാരിയും കസവ് ബ്ലൗസുമായിരുന്നു സൈനബ് ധരിച്ചിരിക്കുന്നത്. ഐവറി നിറമുള്ള കുര്‍ത്തയാണ് അഖല്‍ ഈ വിശേഷ ദിനത്തില്‍ ധരിച്ചിരുന്നത്. 2024 നവംബര്‍ 26നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തോടെയാണ് ഇരുവരുടെയും പ്രണയം ലോകം അറിയുന്നത്.
വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ടാണ് അഖില്‍ തന്‍റെ പ്രണയം ആരാധകരുമായി പങ്കുവച്ചത്. താന്‍ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞു എന്നുമായിരുന്നു അഖില്‍ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റില്‍ കുറിച്ചത്.
പ്രണയം പരസ്യമായതോടെ ഇരുവരുടെയും പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അഖിലിന് 30 വയസ്സും സൈനബിന് 39 വയസ്സുമാണ്. വരനേക്കാളും വധുവിന് പ്രായക്കൂടുതല്‍ ആണെന്ന് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അഖിലിനെയും സൈനബിനെയും സംബനധിച്ച് ഈ പ്രായക്കൂടുതല്‍ ഒരു വിഷയമേ അല്ല.
ബിസിനസ് കുടുംബത്തിലെ ഇളംതലമുറക്കാരിയാണ് സൈനബ്. ഹൈദരാബാദില്‍ ജനിച്ച് വളര്‍ന്ന സൈനബ് പിന്നീട് മുംബൈയിലേക്ക് മാറിയിരുന്നു. പെയിന്‍റിംഗ് മേഖയില്‍ കഴിവ് തെളിയിച്ച സൈനബ് ഇന്ത്യയിലും വിദേശത്തുമായി നിരവധി എക്‌സിബിഷനുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അഖിലിനെ പോലെ സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ല സൈനബ്.