സൂപ്പര്‍സ്റ്റാര്‍ അജിത് കുമാറിന്‍റെ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഏപ്രില്‍ 10 ന് ആഗോളതലത്തില്‍ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിലെത്തുമ്പോള്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്‌ത് ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍, അല്ലി രാജ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം അജിന്‍റെ കരിയറിലെ ഹൈവോള്‍ട്ടേജ് ചിത്രങ്ങളിലൊന്നാണ്. ഒരു മാസ് ആക്ഷന്‍ എന്‍റര്‍ടെയ്‌നറായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
അജിത്തിനോടൊപ്പം തൃഷ കൃഷ്‌ണന്‍, അര്‍ജുന്‍ ദാസ്, റെജീന കസാന്‍ഡ്ര, അര്‍ജുന്‍ സര്‍ജ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആദ്യ ഷോ പിന്നിടുമ്പോള്‍ എല്ലാ കോണില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
1997 ലെ അമേരിക്കന്‍ ചലച്ചിത്ര ത്രില്ലര്‍ ബ്രേക്ക്ഡൗണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുഡ് ബാഡ് അഗ്ലി നിര്‍മിച്ചിരിക്കുന്നത്. അസര്‍ബൈജാനില്‍ നിന്ന് ഒരു സംഘം ഭാര്യ കായലി (തൃഷ) നെ തട്ടിക്കൊണ്ടുപോയപ്പോള്‍ ഗുണ്ടാസംഘത്തില്‍ നിന്നും വിരമിച്ച അര്‍ജുന്‍ (അജിത്) തിരിച്ചെത്തുന്നതോടെയാണ് ചിത്രത്തിന്‍റെ കഥ തുടങ്ങുന്നത്.
#GoodBadUgly - After a long gap, Seeing this Energetic Fun AK, Pure One Man Show. Arjun Das gets gud screen space. Though BGM is loud, it compliments d mass. No Strong Story or Emotions. Full of Buildup & Slow Motion. Overdose of Retro songs. MEDIOCRE film Strictly made for Fans!
— Christopher Kanagaraj (@Chrissuccess) April 10, 2025
" ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അജിത് കുമാറിന്‍റെ എനര്‍ജെറ്റിക് പെര്‍മോഫന്‍സ് കണ്ടു. ഒരു വണ്‍മാന്‍ ഷോ. അര്‍ജുന്‍ ദാസിന് നല്ല സ്ക്രീന്‍ സ്പേസ് നല്‍കിയിട്ടുണ്ട്. ബിജി എം ഉച്ചത്തിലാണെങ്കിലും അത് ഡി മാസിനെ മനോഹരമാക്കുന്നുണ്ട്. ബില്‍ഡപ്പും സ്ലോമോഷനും നിറഞ്ഞതാണ്. എന്നാല്‍ ശക്തമായ കഥയോ ഇമോഷന്‍സോ ഒന്നും ഇല്ല", എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്.
#GoodBadUglyreview
— Harish N S (@Harish_NS149) April 10, 2025
Positives:
•AK’s swag & style - absolute Fire Maxx 🔥🔥🔥
•A few massy moments & whistle-worthy dialogues
Negatives:
•All the style & references… wasted potential
•Songs & BGM = ear assault
•Felt totally artificial – like watching a dubbed film
•Story?… pic.twitter.com/nhVNrFrVD5
തുടക്കം മുതല്‍ ക്ലൈമാക്‌സ് വരെ ഒരു അജിത് ഷോ തന്നെയാണ് സിനിമ. അജിത്തിന്‍റെ ഫെര്‍മോന്‍സിനോടൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെര്‍ഫോമന്‍സ് അര്‍ജുന്‍ ദാസിന്‍റേതാണ്. ജിവി. പ്രകാശ് ഒരുക്കിയ പശ്ചാത്തല സംഗീതവും കയ്യിട നേടുന്നുണ്ട്.
#GoodBadUgly is an Alright Out and Out Mass Entertainer that works in parts and is a pure fan service to Ajith.
— Venky Reviews (@venkyreviews) April 10, 2025
After a Solid 1st half, the second half starts well with a flashback episode but has nothing much to offer after that and feels dragged till the end. A few mass…
"ഗുഡ് ബാഡ് അഗ്ലി ഒരു പക്കാം ഫാന്‍ ബോയ് സംഭവമാണ്. ഇന്‍ട്രോ സീന്‍ മുതല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക സിനിമ നല്‍കുന്നുണ്ട്. മാത്രമല്ല അജിത്തിന്‍റെ ടൈറ്റില്‍ കാര്‍ഡ് ഏറെ ആവേശമുണര്‍ത്തുന്നതാണ്", പ്രേക്ഷകര്‍ പറയുന്നു.
#GoodBadUgly - A Pure Fans FEAST
— Introvert_ (@introvert_lub) April 10, 2025
Career Best intro & title card for Thala 🤯
Witnessed A Vintage #AjithKumar 🔥
GV Prakash bgm Elevated 💣
A fan boy sambhavam #AdhikRavichandran
Sure shot Blockbuster 😭🔥#GoodBadUglyFDFS #GoodBadUglyreview
pic.twitter.com/mXy9qHCLvK
ഒരു ആരാധകൻ കുറിച്ചു: "ഇത് #അജിത്കുമാര്‍ സാറിന്‍റെ 30 വർഷത്തിലധികം നീണ്ട സിനിമാ ജീവിതത്തിന്‍റെ ആഘോഷം മാത്രമാണ്. മാസ് മാസ്സ്. വെറും ഒരു ഫാൻബോയ് അവതരണം. മെഗാ ബ്ലോക്ക്ബസ്റ്റർ. നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുക. നിങ്ങൾ നിരാശപ്പെടില്ല."
Standing ovation from fans 🤗👑👊One word All time blockbuster 💥💯🔥 @Adhikravi thanks maamey life time settlement 🙌🥵 #GoodBadUgly #GoodBadUglyFDFS #AjithKumar pic.twitter.com/IzCTv65bBn
— QATAR🇶🇦AK FAN🔥 (@itisAk11) April 10, 2025
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടുകൊണ്ട് ഒരു എക്‌സ് ഉപയോക്താവ് കുറിച്ചു: "ഒരു അജിത്ത് കുമാര്‍ ആരാധകൻ എന്ന നിലയിൽ, കൂടുതൽ പ്രതീക്ഷിച്ചു. ചില ഭാഗങ്ങൾ വിജയിച്ചു, ചിലത് വിജയിച്ചില്ല. പക്ഷേ എന്‍റെ ഭാര്യക്ക് മുഴുവൻ സിനിമയും നന്നായി ഇഷ്ടപ്പെട്ടു. 2 കുട്ടികൾക്കുള്ള പക്കാ സിനിമ പക്ഷേ ഉള്ളടക്കമില്ല. മാന്യമായ ഒരു സിനിമ കാണല്‍."
ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ഒരു അജിത് കുമാർ ആരാധകൻ എഴുതി: "#Good Bad Ugly Review - സെമ്മ മാസ് എന്റർടെയ്‌നർ! എന്തൊരു സിനിമ, തലൈവ പൂർണ്ണമായും ബീസ്റ്റ് മോഡിലേക്ക് പോയി! നിങ്ങൾക്ക് നഷ്ടപ്പെടുത്താൻ കഴിയാത്ത ഒരു തിയേറ്റർ അനുഭവമാണിത്! @iam_arjundas വലിയ ഊർജ്ജം കൊണ്ടുവരുന്നു, വേറെ ലെവൽ ബ്രോ! @Adhikravi അത് ഗംഭീരമാക്കി, @gvprakash BGM അക്ഷരാർത്ഥത്തിൽ തിയേറ്റകളെ ഇളക്കിമറിച്ചു.
#GoodBadUglyreview
— Harish N S (@Harish_NS149) April 10, 2025
Positives:
•AK’s swag & style - absolute Fire Maxx 🔥🔥🔥
•A few massy moments & whistle-worthy dialogues
Negatives:
•All the style & references… wasted potential
•Songs & BGM = ear assault
•Felt totally artificial – like watching a dubbed film
•Story?… pic.twitter.com/nhVNrFrVD5
പ്രതീക്ഷിച്ചതുപോലെ, ഗുഡ് ബാഡ് അഗ്ലി തമിഴ്‌നാട്ടിലുടനീളം ഒരു വലിയ ആഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഡ്രമ്മുകൾ, ബാനറുകൾ, കൺഫെറ്റി, താരത്തിന്‍റെ വമ്പന്‍ കട്ടൗട്ടുകൾ എന്നിവയുമായാണ് അജിത്ത് ആരാധകര്‍ സിനിമയുടെ റീലിസ് ആഘോഷമാക്കാന്‍ എത്തിയത്.
ഒരു തിയേറ്ററിൽ തമിഴ് താരത്തിന്‍റെ കൂറ്റൻ പോസ്റ്ററിൽ ആരാധകർ മാലയിടുന്നുണ്ടായിരുന്നു. ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പടക്കങ്ങൾ, ഡിജെ വാനുകൾ, ഫ്ലാഷ് മോബുകൾ എന്നിവയുള്‍പ്പെടെ ഉണ്ടായിരുന്നു.
ഗുഡ് ബാഡ് അഗ്ലിക്ക് സെന്‍സര്‍ ബോര്‍ഡ് യു എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ജി. വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍ പശ്ചാത്തലല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം.