മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജുവാര്യരുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. 'എന്‍റെ ഗാഥാ ജാം' എന്നാണ് ജന്മദിനം ആഘോഷിക്കുന്ന മഞ്ജുവാര്യരെ ഗീതുമോഹന്‍ദാസ് വിശേഷിപ്പിച്ചത്.
ഈ പോസ്റ്റ് കണ്ടതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. 'എല്ലാം നിരന്തരം മാറികൊണ്ടിരിക്കുന്ന ഒരു ലോകത്ത് നിന്‍റെ സാന്നിധ്യം എന്‍റെ ജീവിതത്തില്‍ ഒരു സുസ്ഥിരമായ പ്രകാശമായി നിലകൊള്ളുന്നു. ആധികാരികമായി ജീവിക്കുക എന്നതിന്‍റെ അര്‍ഥമെന്താണെന്ന് നിന്നിലൂടെ ഞാന്‍ മനസിലാക്കി. അപൂര്‍ണതയിലും സൗന്ദര്യമുണ്ടെന്നും ദയയില്‍ ശക്തിയുമുണ്ടെന്നും ഏറ്റവും ലളിതമായ നിമിഷങ്ങളില്‍ മാന്ത്രികതയുണ്ടെന്നും നിന്‍റെ അനുകമ്പയും ധൈര്യവും എന്നെ ഓര്‍മിപ്പിക്കുന്നു. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. എന്‍റെ ഗാഥാ ജാമിന് ജന്മദിനാശംസകള്‍' ഗീതു മോഹന്‍ദാസ് കുറിച്ചു.
ജന്മദിനാശംസകള്‍ അറിയിച്ചതിന് പിന്നാലെ ഗീതുവിന് നന്ദിയറിച്ച് മഞ്ജുവാര്യരും എത്തി. 'നന്ദിയുണ്ട് ഗാഥാ ജാം' എന്നാണ് മഞ്ജുവാര്യര്‍ കമന്‍റിട്ടിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് മഞ്ജുവും ഗീതുവും. രജനികാന്ത് നായകനാകുന്ന 'വേട്ടയ്യന്‍', വിജയ് സേതുപതി-വെട്രിമാരന്‍ ടീമിന്‍റെ 'വിടുതലൈ 2' ആര്യ നായകനാകുന്ന 'മിസ്‌റ്റര്‍ എക്‌സ്' എന്നിവയാണ് മഞ്ജുവിന്‍റേതായി തമിഴില്‍ ഒരുങ്ങുന്നത്. പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'എമ്പുരാനാ'ണ് മലയാളത്തില്‍ മഞ്ജുവിന്‍റേതായി ഒരുങ്ങുന്നത്.
കന്നഡ യുവസൂപ്പര്‍ താരം യഷിനെ നായകനാക്കി 'ടോക്‌സിക്' എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് ഗീതുമോഹന്‍ദാസ്. നയന്‍താരയാണ് ഈ ചിത്രത്തിലെ നായിക.
Also Read:'മനസിലായോ' എന്ന ഗാനവുമായി 'വേട്ടയന്‍'; രജനിക്കൊപ്പം ചുവട് വച്ച് മഞ്ജു വാര്യര്‍