ETV Bharat / entertainment

വയനാടിന് കൈത്താങ്ങായി പ്രഭാസും; ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി കൈമാറി - Prabhas Donate Two Crore To Wayanad

വയനാടിന് സഹായവുമായി തെലുഗു താരം പ്രഭാസ്. രണ്ട് കോടി രൂപയാണ് സംഭാവന ചെയ്‌തത്.

author img

By ETV Bharat Kerala Team

Published : Aug 7, 2024, 12:46 PM IST

WAYANAD LANDSLIDE RELIEF FUND  വയനാടിന് സഹായവുമായി പ്രഭാസ്  Prabhas Donate Two Crore To CMDRF  തെലുഗു താരം പ്രഭാസ് ധനസഹായം
Prabhas (Instagram)

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായ വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ജനങ്ങളെ ചേർത്തിപിടിച്ച് മലയാളത്തിലെയും ഇതര ഭാഷകളിലെയും സിനിമ താരങ്ങള്‍. നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായെത്തുന്നത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ട്ടപ്പെട്ടവർക്ക് പഴയ ജീവിതം തിരികെ പിടിക്കാനായി നാടൊന്നിക്കുമ്പോൾ വയനാടിനെ ചേർത്തുപ്പിടിക്കുകയാണ് തെലുഗു താരം പ്രഭാസും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് താരം സംഭാവന നൽകിയത്. ദുരിതബാധിതരുടെ സങ്കടത്തിൽ പങ്കുചേരുകയും എല്ലാം നഷ്‌ട്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിന് സംഭാവന നൽകുകയും ചെയ്‌ത താരത്തിന് ആരാധകരിൽ നിന്നും നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്. വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്‌ടങ്ങളാണുണ്ടായത്. ഓഗസ്‌റ്റ് 5ന് വൈകിട്ട് 3 മണി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളിൽ നിന്നുമായി 53.98 കോടി രൂപയാണ് (53,98,52,942) ലഭിച്ചത്.

Also Read: ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചാരണമെന്ന് മുഖ്യമന്ത്രി; എല്ലാം സുതാര്യം, ഇതുവരെ ലഭിച്ചത് 53.98 കോടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.