ETV Bharat / entertainment

മനോഹരിയായിരിക്കുന്നു; പ്രണയാതുരരായി ദിയയും അശ്വിനും - DIYA KRISHNA RECEPTION

ഹിന്ദി സീരിയലിലെ പ്രൊമോ പോലെ ഉണ്ടെന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്.

author img

By ETV Bharat Kerala Team

Published : Sep 12, 2024, 3:13 PM IST

ACTOR KRISHNA KUMAR  DIYA KRISHNA  ദിയ കൃഷ്‌ണ  ദിയ കൃഷ്‌ണ വിവാഹം
Diya Krishna and Ashwin Ganesh (Instagram)

സോഷ്യല്‍ മീഡിയ ഏറെ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ദിയ കൃഷ്‌ണ. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു ദിയയുടെയും അശ്വിന്‍ ഗണേഷിന്‍റെയും വിവാഹം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് ലളിതമായ ചടങ്ങിലാണ് അശ്വിന്‍ ദിയയ്ക്ക് മിന്നു ചാര്‍ത്തിയത്.

വിവാഹ ശേഷം ആരാധകര്‍ക്കായി യൂട്യൂബില്‍ ദിയ കല്യാണത്തിന്‍റെ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വൈറലാവുകയും ചെയ്‌തിരുന്നു. മാത്രമല്ല ദിയയുടെ മെഹന്ദിയും ഹല്‍ദിയും സംഗീത് നൈറ്റുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഡല്‍ഹിയില്‍ നടന്ന ഡിന്നര്‍ റിസപ്ഷന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ദിയ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ACTOR KRISHNA KUMAR  DIYA KRISHNA  ദിയ കൃഷ്‌ണ  ദിയ കൃഷ്‌ണ വിവാഹം
DIYA KRISHNA AND ASHWIN GANESH (INSTAGRAM)

മെറൂണ്‍ നിറത്തിലുള്ള ഡിസൈനര്‍ സാരിയോടൊപ്പം നിറയെ സീക്വന്‍സ് വര്‍ക്കുകള്‍ ചെയ്‌ത ബ്ലൗസുമാണ് ദിയ റിസപ്ഷനില്‍ ധരിച്ചത്. നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞിരുന്നു. ഇത് ദിയയെ കൂടുതല്‍ സുന്ദരിയാക്കി. താലിയും മെറൂണും വെള്ളയും നിറത്തിലുള്ള സെറ്റ് വളയും ആഭരണങ്ങളുമണിഞ്ഞാണ് ദിയ എത്തിയത്. ഗ്രേ നിറത്തിലുള്ള പാന്‍റ്സും കറുപ്പ് ഷര്‍ട്ടുമാണ് അശ്വിന്‍റെ വേഷം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൃഷ്‌ണ കുമാറിനെയും സിന്ധു കൃഷ്‌ണകുമാറിനെയുമെല്ലാം വീഡിയോയില്‍ കാണാം. പ്രണയാതുരമായി നില്‍ക്കുന്ന ദിയയേയും അശ്വിനെയും കണ്ടപ്പോള്‍ ഹിന്ദി സീരിയലിന്‍റെ പ്രൊമോ പോലെ ഉണ്ടെന്നാണ് ഒരു കമന്‍റ്. മനോഹരിയായിരിക്കുന്നുവെന്നാണ് മറ്റൊരു കമന്‍റ്.

Also Read: സിന്ധു കൃഷ്‌ണ കരയിപ്പിച്ചു കളഞ്ഞല്ലോ! സംഗീത് നൈറ്റില്‍ തിളങ്ങി അഹാനയും സഹോദരിമാരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.