ആന്‍റണി വർഗീസ് പെപ്പെ കേന്ദ്ര കഥാപാത്രമായ സൂപ്പർ ഹിറ്റ് ആക്ഷൻ ചലച്ചിത്രം 'ദാവീദ്' ഏപ്രിൽ 18 മുതൽ ZEE 5ൽ സ്ട്രീമിങ് ആരംഭിക്കുന്നു. നവാഗതനായ ഗോവിന്ദ് വിഷ്‌ണു ആണ് സംവിധാനം. ഗോവിന്ദ് വിഷ്‌ണുവും ദീപു രാജീവും ചേർന്നാണ് ദാവീദിദിന്‍റെ തിരക്കഥ തയ്യാറാക്കിയത്. സെഞ്ചറി മാക്‌സ് ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്‌സ് എബ്രഹാം, ടോ ജോസഫ്, കുമാർ മംഗലത്ത് പതക്ക്, അഭിഷേക് പതക് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ ആഷിക് അബു എന്ന ബോക്‌സറുടെ വേഷത്തിലാണ് ആന്‍റണി വർഗീസ് പ്രത്യക്ഷപ്പെട്ടത്.
ഒരു ഇടവേളയ്ക്ക് ശേഷം റിങ്ങിലേക്ക് തിരികെ കയറുമ്പോൾ പ്രതീക്ഷിക്കാത്ത രീതിയിൽ ജീവിതം കീഴ്മേൽ മറിയുന്ന ബോക്‌സർ ആഷിഖ് അബുവിന്‍റെ കഥയാണ് ദാവീദ് പറയുന്നത്. ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2025 ഫെബ്രുവരി 14നാണ് തിയേറ്ററുകളിൽ എത്തിയത്.
ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ആണ് ദാവീദിന്‍റെ കഥ പുരോഗമിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീതം. ആന്‍റണി വർഗീസ് പെപ്പെയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ദാവീദ് എന്ന ചിത്രത്തിന് വേണ്ടി ആന്‍റണി വർഗീസ് 25 കിലോയിൽ അധികം ശരീരഭാരം കുറച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'മലയാളം ഫിലിം ഇന്‍റസ്ട്രി ആശയമികവ് കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രശംസകൾ ഏറ്റുവാങ്ങുന്നു. 'ദാവീദി'നെ ZEE5ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുന്നതിൽ അഭിമാനവും സന്തോഷമുണ്ട്. 'ദാവീദ്' ഉറപ്പായും നിങ്ങളെ വിസ്‌മയിപ്പിക്കും' സിനിമയുടെ ഒടിടി റിലീസിന്‍റെ ഭാഗമായി Zee 5 പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.


'ദാവീദ്'നോടൊപ്പമുള്ള യാത്ര അത്ഭുതകരമായിരുന്നു. ഇപ്പോഴിതാ ZEE 5 ഞങ്ങളുടെ സിനിമയെ ഏറ്റെടുത്തിരിക്കുന്നു. മാനുഷിക വികാരങ്ങളെ ആക്ഷനുമായി സമന്വയിപ്പിച്ചാണ് ദാവീദ് കഥ പറയുന്നത് ആന്‍റണി വർഗീസ്, ലിജോമോൾ ജോസ്, സൈജു കുറുപ്പ് തുടങ്ങിയവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. 'ദാവീദ്'നെ തിയേറ്റിൽ പ്രേക്ഷകർക്ക് ഏറ്റെടുത്ത് പോലെ ഒടിടി റിലീസിനും പിന്തുണ പ്രതീക്ഷിക്കുന്നു സംവിധായകൻ ഗോവിന്ദ് വിഷ്‌ണു മാധ്യമങ്ങളോട് പ്രതികരിച്ചു.
ആഷിഖ് അബുവിനെ അവതരിപ്പിക്കുന്നത് തികച്ചും വ്യത്യസ്‌തവും വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്ന് ആന്‍റണി വർഗീസ് ഡിജിറ്റൽ റിലീസിനോട് അനുബന്ധിച്ച് പ്രതികരിച്ചു. തിയേറ്ററുകളിൽ ദാവീദിന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. ZEE5-ൽ ചിത്രം കാണുമ്പോൾ പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ഞാൻ കാത്തിരിക്കുകയാണ്. ദാവീദ് നിങ്ങളുടെ ഹൃദയത്തിൽ സ്‌പർശിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു, പെപ്പെ കൂട്ടിച്ചേർത്തു. ഏപ്രിൽ 18 മുതൽ ZEE5 ലൂടെ ചിത്രം വേൾഡ് വൈഡ് ഡിജിറ്റൽ റിലീസായ് പ്രേക്ഷകരിലേക്കെത്തും.