'തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയന്‍. കുറഞ്ഞ സമയം കൊണ്ടാണ് നിമിഷ പ്രേക്ഷകരുടെ ഇഷ്‌ട നായികയായി മാറിയത്. താരത്തിന്‍റെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചതോടെ നിരവധി താരങ്ങളാണ് പ്രതികരണവുമായി എത്തിയത്.
സാരിയില്‍ അതിമനോഹരിയായാണ് നിമിഷ പ്രത്യക്ഷപ്പെട്ടത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയോടൊപ്പം മനോഹരമായ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ജെയ്‌സണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. നടന്‍ സര്‍ജാനോ ഖാലിദിന്‍റെ സഹോദരിയും സ്‌റ്റൈലിസ്‌റ്റുമായ മെയ്‌സിയാദാ ഖാലിദാണ് സ്‌റ്റൈലിങ് നിര്‍വഹിച്ചിരിക്കുന്നത്. അശ്വനി ഹരിദാസാണ് മേക്കപ്പ് ചെയ്‌തിരിക്കുന്നത്.
ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്‍റ്സ് ഓണ്‍ വാട്ടര്‍, തമിഴ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്‌സ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്‌ത സിനിമകള്‍. മലയാളത്തില്‍ അദൃശ്യജാലകത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പ്രമേയമാക്കിയുള്ള ക്രൈം സീരിസായ പോച്ചറിലെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് ബി ടൗണിലും താരം ശ്രദ്ധനേടിയിട്ടുണ്ട്.
Also Read:തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം എന്ന വിലൈ; നിമിഷ സജയനും സജീവ് പാഴൂറും വീണ്ടും ഒന്നിക്കുന്നു