അമേരിക്കയിൽ പോയി ജോലി ചെയ്യണമെന്ന് നിങ്ങൾ സ്വപ്‌നം കാണുന്നുണ്ടോ? എച്ച് 1 ബി വിസ ഇല്ലാതെ അമേരിക്കൻ സ്വപ്‌നം സാക്ഷാത്കരിക്കാൻ മാർഗമുണ്ട്. ലോകമെമ്പാടുമുള്ള നിരവധിയാളുകളാണ് അമേരിക്കയിൽ പോകാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നത്. അമേരിക്കൻ വിസ കിട്ടുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ എച്ച് 1 ബി വിസയില്ലാതെ തന്നെ അമേരിക്കയിൽ സെറ്റിലാകാൻ മാർഗമുണ്ട്.
ഇബി -2 നാഷണൽ ഇൻ്ററസ്റ്റ് വേവർ (എൻ ഐ ഡബ്ല്യൂ), ഒ-1 വിസ പ്രകാരം അമേരിക്കയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയും. ഇതിന് ജോലി ഓഫർ ആവശ്യമില്ല. പലർക്കും ഇതിനെക്കുറിച്ച് അറിയില്ല എന്നതാണ് കാര്യം.
എന്താണ് ഇബി -2 എൻ ഐ ഡബ്ല്യൂ വിസ: ഇബി -2 നാഷണൽ ഇൻ്ററസ്റ്റ് വേവർ വിസ ഒരു തൊഴിൽ അധിഷ്‌ഠിത വിസയാണ്. ഈ വിസ ലഭിക്കുന്നതിന് സ്‌പോൺസർഷിപ്പോ ജോലി ഓഫറോ ആവശ്യമില്ല. മാത്രമല്ല, ഈ വിസ എടുക്കുന്നവർക്ക് ഗ്രീൻ കാർഡും ലഭിക്കും. അമേരിക്കയിൽ സ്ഥിര താമസമാക്കാനും ജോലി ചെയ്യാനും അവസരം ലഭിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
ഇബി -2 എൻ ഐ ഡബ്ല്യൂ വിസ യോഗത്യ: മാസ്റ്റേഴ്‌സ് അല്ലെങ്കിൽ പിഎച്ച്ഡി ഉള്ളവർക്കോ ഏതെങ്കിലും മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കോ ആണ് വിസയ്‌ക്ക് യോഗ്യതയുള്ളത്. ശാസ്‌ത്ര - സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം (STEM) എന്നീ മേഖലകളിലെ പ്രൊഫഷണലുകൾക്കും ഗവേഷകർ, ശാസ്‌ത്രജ്ഞർ, പ്രൊഫസർമാർ എന്നിവർക്കുമാണ് ഇബി -2 എൻ ഐ ഡബ്ല്യൂ വിസ ലഭിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒ-1 വിസ: ഒ-1 വിസ ലഭിക്കുന്നവർക്ക് ഒരേ സമയം ഒന്നിലധികം കമ്പനികളിൽ ജോലി ചെയ്യാൻ കഴിയും. സ്വയം തൊഴിൽ ചെയ്യാനും ഒ-1 വിസയിൽ സാധ്യമാണ്. ശാസ്‌ത്രം, കല, വിദ്യാഭ്യാസം, ബിസിനസ്, അത്‌ലറ്റിക്‌സ് എന്നിവയിൽ അസാധാരണ കഴിവുള്ള വ്യക്തികൾക്കും ദേശീയ, അന്തർദേശീയ അംഗീകാരമുള്ള വ്യക്തികൾക്കും ടിവി, സിനിമ എന്നീ മേഖലകളിൽ ശ്രദ്ധേയമായവർക്കും ഈ വിസ അനുവദിക്കുന്നു.