കേരള സർക്കാരിന്‍റെ കീഴിൽ സഹകരണ സംഘങ്ങളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഇപ്പോള്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ, സെക്രട്ടറി, അസിസ്‌റ്റന്‍റ് സെക്രട്ടറി, സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 200 ഒഴിവുകളിലേക്കാണ് അപേക്ഷ കഷണിച്ചിട്ടിട്ടുള്ളത്.
ഉദ്യോഗാർഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനം തീയതി. ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത, ഒഴിവുകളുടെ എണ്ണം, വയസ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താത്‌പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷിക്കുക.
സ്ഥാപനത്തിന്‍റെ പേര് | സഹകരണ സർവീസ് പരീക്ഷാ ബോർഡ് |
ജോലിയുടെ സ്വഭാവം | സംസ്ഥാന ഗവൺമെന്‍റ് |
റിക്രൂട്ട്മെന്‍റ് ടൈപ്പ് | നേരിട്ടുള്ള നിയമനം |
അഡ്‌വർട്ടൈസ്‌മെന്‍റ് നമ്പർ | N/A |
തസ്‌തികയുടെ പേര് | ജൂനിയർ ക്ലാർക്ക്/കാഷ്യർ , സെക്രട്ടറി, അസിസ്‌റ്റന്‍റ് സെക്രട്ടറി, സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ |
ഒഴിവുകളുടെ എണ്ണം | 200 |
ജോലി സ്ഥലം | കേരളം മുഴുവൻ |
ശമ്പളം | Rs.17,360 – 44,650/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിച്ച തിയതി | 2025 മാര്‍ച്ച് 25 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ഏപ്രില്‍ 30 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | www.csebkerala.org |
ഒഴിവുകകൾ എത്ര എന്നറിയാം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്‍റെ പുതിയ അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്, റിസർവേഷൻ ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒഴിവ് വിവരങ്ങൾ
കാറ്റഗറി നമ്പർ | തസ്‌തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ) |
6/2025 | സെക്രട്ടറി | 01 | മലപ്പുറം-1 |
7/2025 | അസിസ്‌റ്റന്‍റ് സെക്രട്ടറി | 04 | എറണാകുളം - 1, പാലക്കാട്- 1, കൊല്ലം– 1, കണ്ണൂർ–1, കാസർകോട് – 1 |
8/2024 | ജൂനിയർ ക്ലാർക്ക്/ കാഷ്യർ | 160 | തിരുവനന്തപുരം - 12 , കൊല്ലം - 10 , പത്തനംതിട്ട - 2, ആലപ്പുഴ - 2, കോട്ടയം - 5, ഇടുക്കി - 4, എറണാകുളം - 9, തൃശൂർ - 15, പാലക്കാട് - 27, മലപ്പുറം - 19, കോഴിക്കോട് -29, വയനാട് – 02, കണ്ണൂർ - 16, കാസർകോട് – 8 |
9/2025 | സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ | 2 | പാലക്കാട്-1, മലപ്പുറം-1 |
10/2025 | ഡേറ്റ എൻട്രി ഓപ്പറേറ്റർ | 7 | തിരുവനന്തപുരം-2, മലപ്പുറം-2, പാലക്കാട് -2, കോഴിക്കോട് -1 |
ജോലിക്കായുള്ള പ്രായപരിധി
തസ്‌തികയുടെ പേര് | പ്രായപരിധി |
ജൂനിയർ ക്ലാർക്ക്/കാഷ്യർ, സെക്രട്ടറി, അസിസ്‌റ്റന്‍റ് സെക്രട്ടറി, സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ | 01.01.2025ന് 18-40 വയസ്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്ന് വർഷത്തേയും വികലാംഗർക്ക് പത്ത് വർഷത്തെയും വിധവകൾക്ക് അഞ്ച് വർഷത്തെയും ഇളവ് ലഭിക്കും. |
ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത
കാറ്റഗറി നമ്പർ | തസ്‌തികയുടെ പേര് | യോഗ്യത |
6/2025 | സെക്രട്ടറി |
|
7/2025 | അസിസ്‌റ്റന്‍റ് സെക്രട്ടറി | എല്ലാ വിഷയങ്ങൾക്കും 50 ശതമാനം മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്ഡിസി അല്ലെങ്കിൽ |
8/2024 | ജൂനിയർ ക്ലാർക്ക്/ കാഷ്യർ | വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്‌തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെഡിസി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐച്‌ഛികവിഷയമായി എടുത്ത ബികോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്ഡിസി. അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്‍റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ബാങ്കിങ് ) ഉള്ളവർക്കും അപേക്ഷിക്കാം. |
9/2025 | സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ | ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/എംസിഎ/എംഎസ്‌സി 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ് |
10/2025 | ഡേറ്റ എൻട്രി ഓപ്പറേറ്റർ | ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്‌സ് പാസായ സർട്ടിഫിക്കറ്റ്. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിൽ ജോലി ചെയ്‌ത ഒരു വർഷത്തെ പ്രവർത്തി പരിചയം. |
അപേക്ഷ ഫീസ് വിവരം:
കാറ്റഗറി | അപേക്ഷ ഫീസ് |
അൺറിസർവ്‌ഡ്, ഒബിസി | Rs.150 |
എസ്‌സി, എസ്‌ടി | Rs.50 |
ജോലിക്ക് എങ്ങനെ അപേക്ഷിക്കാം: സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിവിധ ജൂനിയർ ക്ലർക്ക്/കാഷ്യർ, സെക്രട്ടറി, അസിസ്‌റ്റന്‍റ് സെക്രട്ടറി, സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താത്‌പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്‌ത് മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ www.csebkerala.org സന്ദർശിക്കുക
- ഹോം പേജിൽ റിക്രൂട്ട്മെന്‍റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്‌തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.
- അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
- അപേക്ഷ പൂർത്തിയാക്കുക.
- ഫീസടച്ച് അപേക്ഷ സബ്‌മിറ്റ് ചെയ്യുക.
- ഡൗൺലോഡ് ചെയ്‌ത് പ്രിന്‍റൗട്ടെടുക്കുക.