തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വന്‍ വര്‍ധന. ചരിത്രത്തിലെ റെക്കോര്‍ഡ് വിലയിലേക്കാണ് ഇന്ന് സ്വര്‍ണത്തിന്‍റെ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വിലയില്‍ 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 71560 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിനാകട്ടെ 8945 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 71360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണ വില വര്‍ധിച്ച് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് മാത്രമല്ല ആഗോള വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് യുദ്ധമാണ് സ്വര്‍ണത്തിന് വില കത്തിക്കയറാന്‍ കാരണമാകുന്നത്. ആഗോള വിപണികളിലെ ചാഞ്ചാട്ടം ആഭ്യന്തര വിപണികളിലും പ്രതിഫലിക്കും എന്നത് കൊണ്ട് താരിഫ് യുദ്ധം അവസാനിച്ചാല്‍ മാത്രമെ നിലവില്‍ കുതിച്ചുയരുന്ന സ്വര്‍ണ വിലയില്‍ കുറവുണ്ടാകുകയുള്ളൂ.
കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത്: എട്ട് ഗ്രാമാണ് ഒരു പവനായി കണക്കാക്കുന്നത്. ഒരു പവന്‍ 71560 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ പണിക്കൂലിയും ജിഎസ്‌ടിയും അടക്കം വലിയൊരു തുക ഇതിനായി നല്‍കേണ്ടി വരും.
ഓരോ ആഭരണത്തിനും പണിക്കൂലി വളരെ വ്യത്യസ്‌തമായിരിക്കും. ആഭരണത്തിന്‍റെ ഡിസൈനാണ് പണിക്കൂലി നിശ്ചയിക്കുന്നത്. കുറഞ്ഞ ഡിസൈനുള്ള ആഭരണങ്ങളാണെങ്കില്‍ പൊതുവെ പണിക്കൂലി കുറവായിരിക്കും. ഡിസൈന്‍ കൂടുതലാണെങ്കില്‍ സ്വാഭാവികമായി പണിക്കൂലിയും വര്‍ധിക്കും. വിവിധ ജ്വല്ലറികള്‍ കണക്കാക്കുന്ന പണിക്കൂലിയും വ്യത്യസ്‌തമായിരിക്കും. രണ്ട് ശതമാനം മുതല്‍ 30 ശതമാനം വരെയാണ് സാധാരണയായി ഈടാക്കാറുള്ളത്.
അങ്ങനെയെങ്കില്‍ ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണങ്ങള്‍ക്ക് പോലും 77000 രൂപയെങ്കിലും നല്‍കേണ്ടതായി വരും. ഇത്രയും വലിയ തുക ആകുമെങ്കില്‍ ഒരു ലക്ഷം രൂപയ്‌ക്ക് ഒന്നര പവന്‍ പോലും കിട്ടില്ലെന്ന് അര്‍ഥം.
Also Read: പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍: ഇന്നത്തെ നിരക്കറിയാം വിശദമായി