ഹൈദരാബാദ്: വാറങ്കലിൽ യുവതിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു. സ്വകാര്യ കോളജിലെ ഫാർമസി രണ്ടാം വർഷ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ സുഹൃത്തും മറ്റ് രണ്ട് പേരും ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ മാസം 15നാണ് സംഭവം. യുവതിയോട് സുഹൃത്തിന് ഒരു പ്രധാന കാര്യം സംസാരിക്കണമെന്ന് പറഞ്ഞ് കാറിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് വിസമ്മതിച്ച യുവതിയെ കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ബലമായി കാറിനകത്തേക്ക് പിടിച്ച് കയറ്റി. പിന്നീട് വാറങ്കലിലെ ഒരു ലോഡ്‌ജിൽ മുറിയെടുക്കുകയും അവിടെ വച്ച് മദ്യം കഴിച്ചതിന് ശേഷം മൂന്ന് പേർ ചേർന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആദ്യം പരാതി നൽകാതിരുന്ന പെൺകുട്ടി നാട്ടിലെത്തിയശേഷം അമ്മയോട് ഇക്കാര്യം വെളിപ്പെടുത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്നാമത്തെയാൾ ഇപ്പോഴും ഒളിവിലാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Also Read: വിനോദ സഞ്ചാരി ബലാത്സംഗത്തിനിരയായി; സുഹൃത്തുക്കള്‍ക്ക് ക്രൂര മര്‍ദനം, അന്വേഷണം