നാസിക്: മഹാരാഷ്‌ട്രയിലെ കരിമ്പ് കൃഷിയുടെ കേന്ദ്രമാണ് കൊപാരഗാവ്. എന്നാല്‍ വര്‍ഷങ്ങളായി ഒരേ വിള തന്നെ കൃഷി ചെയ്യുന്നത് മൂലം ഇവിടുത്തെ ജലവിഭവത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. ഇത് ആത്യന്തികമായി കരിമ്പ് ഉത്പാദനത്തിന്‍റെ തളര്‍ച്ചയിലേക്കാണ് ചെന്നെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഹല്യാനഗറിലും നാസിക്കിലെ കൊപാര്‍ഗാവിലുമെല്ലാം കരിമ്പ് കൃഷിക്കായി ഗോദാവരിയില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. പരമ്പരാഗത രീതിയിലായിരുന്നു മുമ്പ് ഇവിടെ കരിമ്പ് കൃഷി. കാരണം വര്‍ഷം മുഴുവനും കരിമ്പ് പാടത്ത് വെള്ളം കിട്ടിയിരുന്നു.
നിര്‍മ്മിത ബുദ്ധി സാങ്കേതികത ഉപയോഗിച്ച് ഇപ്പോള്‍ കരിമ്പുത്പാദനം വിജയകരമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍.
കൊപാരഗാവ് താലൂക്കിലെ ധമോരിയില്‍ നിന്നുള്ള കര്‍ഷകനാണ് കൈലാസ് മാലി. അദ്ദേഹമാണ് ആദ്യമായി നിര്‍മ്മിത ബുദ്ധി കരിമ്പ്കൃഷിയില്‍ ഉപയോഗിച്ചത്. ഗോദാവരിയില്‍ നിന്ന് വെള്ളം കോരി കരിമ്പ് വളര്‍ത്തിയിരുന്ന പരമ്പരാഗത കര്‍ഷകനായിരുന്നു അദ്ദേഹം.
നിരന്തരമായി ഒരേ വിള തന്നെ കൃഷി ചെയ്‌തതും അമിതമായ വെള്ളം ഉപയോഗിച്ചതും മണ്ണിന്‍റെ ഫലഭൂഷിഷ്‌ഠത ഇല്ലാതാക്കി. ഇതോടെ മേഖലയില്‍ കരിമ്പ് ഉത്പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടായി.
വെള്ളം സമൃദ്ധമായി കിട്ടിയിരുന്നതിനാല്‍ കര്‍ഷകര്‍ വലിയ ശ്രദ്ധയൊന്നും ഇതിന് കൊടുത്തിരുന്നില്ല. ക്രമേണ മണ്ണിന്‍റെ വളക്കൂറെല്ലാം നഷ്‌ടമായി. ജലദൗര്‍ലഭ്യതയും അനുഭവപ്പെടാന്‍ തടുങ്ങി. മിക്ക കര്‍ഷകരും ബദല്‍ കൃഷികളിലേക്ക് ചുവട് മാറ്റം നടത്തി. തുള്ളിനന പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നിട്ടും പക്ഷേ ഇവര്‍ക്ക് പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. ഇതോടെയാണ് കൈലാസ് മറ്റ് കാര്‍ഷിക വിളകളിലേക്ക് തിരിഞ്ഞത്. ആദ്യം അദ്ദേഹം മുന്തിരി കൃഷി തുടങ്ങി. ആദ്യമൊക്കെ നല്ല വരുമാനം കിട്ടി. എന്നാല്‍ ക്രമേണ ഇതും താഴേക്ക് വരാന്‍ തുടങ്ങി. അതോടെ കരിമ്പ് കൃഷിയിലേക്ക് തന്നെ തിരികെ പോകാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ മുമ്പത്തെ പോലെ ആയിരുന്നില്ല ഇദ്ദേഹം വീണ്ടും കരിമ്പ് കൃഷി തുടങ്ങിയത്. നിര്‍മ്മിത ബുദ്ധിയുടെ സാങ്കേതിക നേട്ടങ്ങള്‍ കൃഷിയിലെങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം പഠിച്ച ശേഷം പരീക്ഷിക്കുകയായിരുന്നു.
Also Read: ഭീമന്‍ മാങ്ങ! ഈ മാന്തോട്ടത്തിലുണ്ടാകുന്ന മാങ്ങയുടെ ഭാരം 2.854 കിലോ
ഇതേസമയത്താണ് മഹാരാഷ്‌ട്രസര്‍ക്കാരും കരിമ്പ് കൃഷിയില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതിന്‍റെ സാധ്യകളെക്കുറിച്ച് ആരാഞ്ഞത്. കരിമ്പ് കൃഷിയിലുണ്ടായ ഇടിവാണ് സര്‍ക്കാരിനെ ഇത്തരമൊരു സാധ്യതകളെക്കുറിച്ച് പരിശോധിക്കാന്‍ പ്രേരിപ്പിച്ചത്.
കരിമ്പ് കൃഷി തിരികെ പിടിക്കാനായി എഐയുടെ സാധ്യതകള്‍ കര്‍ഷകരിലെത്തിക്കാന്‍ സര്‍ക്കാര്‍ വസന്ത് ദാദ കരിമ്പ് കേന്ദ്രവുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. അപ്പോഴാണ് കൈലാസ് ഇത്തരമൊരു സംരംഭം ഇതിനകം തന്നെ നടപ്പാക്കിയതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. കൈലാസ് നേരിട്ട് കെവികെ ബാരാമതിയിലെത്തി എഐ സാങ്കേതികതയെക്കുറിച്ച് മനസിലാക്കുകയും തന്‍റെ കരിമ്പ് പാടത്ത് ഇത് ഉപയോഗിക്കുകയും ചെയ്‌തു.
ജോടിക്ക് രണ്ടര രൂപ എന്ന നിരക്കില്‍ അദ്ദേഹം ബാരാമതിയില്‍ നിന്ന് 40000 കരിമ്പ് വിത്തുകള്‍ വാങ്ങി. എണ്‍പതിനായിരത്തോളം രൂപ വിലവരുന്ന എഐമെഷീന്‍ അദ്ദേഹം പതിനായിരം രൂപയ്ക്ക് വലി ഇളവില്‍ സ്വന്തമാക്കി.
തുടര്‍ന്ന് മൂന്നേക്കര്‍ പാടത്ത് അദ്ദേഹം കരിമ്പ് വിത്തുകള്‍ നട്ടു. ആറ് വരികളിലായിഒന്നര അടി അകലത്തില്‍ ആണ് കരിമ്പ് നട്ടത്.തുള്ളി നനയാണ് നടത്തിയത്. പിന്നീട് കമ്പനി എസ്എസിലൂടെ കൈലാസിന്‍റെ ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഒരുദിവസം എത്ര വെള്ളം ഒഴിക്കണമെന്നും എത്രമാത്രം കീടനാശിനി ഉപയോഗിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ആപ്പിലൂടെ കിട്ടിക്കൊണ്ടിരുന്നു. വെള്ളവും മരുന്നുകളും വിത്തുകള്‍ക്ക് മാത്രമാണ് നല്‍കിയത്. ബാക്കിഭാഗം നനയാതെ നില നിന്നു.
ഇതൊക്കെ കണ്ട് ഇതൊന്നും വളരാന്‍ പോകുന്നില്ലെന്ന് മറ്റ് കര്‍ഷകര്‍ പറഞ്ഞതായി കൈലാസ് ഓര്‍ക്കുന്നു. എന്നാല്‍ എഐ വഴി ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് താന്‍ കൃഷി തുടര്‍ന്നു. ആരും പറയുന്നത് കേള്‍ക്കാന്‍ പോയില്ല. പന്ത്രണ്ട് മാസം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ തന്‍റെ പരീക്ഷണത്തിന്‍റെ ഫലം കാട്ടിക്കൊടുക്കാനായി. നേരത്തെ ഒരേക്കറില്‍ നിന്ന് നാല്‍പ്പത് അന്‍പത് ടണ്‍ കരിമ്പായിരുന്നു ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 70, 80 ടണ്ണായി വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് കൈലാസ് മാലി പറയുന്നു.
ഒരേക്കറില്‍ നിന്ന് ഇത്രയധികം കരിമ്പ് കിട്ടുമെന്ന് താനൊരിക്കലും കരുതിയിരുന്നേയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതെല്ലാം സാധ്യമായത് എഐ വഴിയാണ്. മൊബൈലില്‍ വരുന്ന ഒരു നിര്‍ദ്ദേശം നമ്മുടെ എല്ലാ കാര്‍ഷിക ആസൂത്രണങ്ങളെയും മാറ്റി മറിച്ചു.
എഐ ഉപയോഗിച്ച് കരിമ്പ് കൃഷി ചെയ്യുന്ന അഹല്യനഗര്‍ ജില്ലയിലെ ഏക കര്‍ഷകനാണ് കൈലാസ് മാലി. അത് കൊണ്ട് തന്നെ ജില്ലാ കൃഷി ഉദ്യോഗസ്ഥനും സഞ്ജീവനി ഷുഗര്‍ ഫാക്‌ടറി ഉദ്യോഗസ്ഥരും ബിപിന്‍ കോലെ, വിവേക് കോലെ തുടങ്ങിയവരും കൈലാസിന്‍റെ കരിമ്പ് പാടം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ പ്രവൃത്തികളെ അഭിനന്ദിക്കുകയും ചെയ്‌തു.