കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുർഷിദാബാദിലാണ് പ്രതിഷേധത്തിനിടെ അക്രമമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കനത്ത പ്രതിഷേധം തുടരുകയെന്നാണ് റിപ്പോര്‍ട്ട്.
മുര്‍ഷിദാബാദ് ജില്ലയിലെ സുതി, സംസർഗഞ്ച് പ്രദേശങ്ങളിൽ വലിയ തോതിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇന്ന് പ്രതിഷേധത്തിനിടെ വെടിവയ്പ്പും നടന്നിരുന്നു. എന്നാല്‍ സംഭവത്തിൽ പ്രദേശത്തെ പൊലീസ് ഉൾപ്പെട്ടിരിക്കില്ലെന്നും ബിഎസ്എഫിന്‍റെ പക്ഷത്ത് നിന്നാകാം വെടിവയ്പ്പ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇവ പരിശോധിക്കേണ്ടതുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
വെടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം അപകടനില തരണം ചെയ്‌തതായും എഡിജിപി ഷമീം പറഞ്ഞു. വെള്ളിയാഴ്‌ചത്തെ അക്രമ സംഭവങ്ങളെ തുടർന്ന് പശ്ചിമ ബംഗാളിലെ ചില പ്രദേശങ്ങളിൽ ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട 118 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തതായി എഡിജിപി അറിയിച്ചു. സോഷ്യൽ മീഡിയയിലെ കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും ശാന്തത പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. മുർഷിദാബാദിലെ സ്ഥിതിഗതികൾ എഡിജിപി, ഐജി തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയാണെന്നും സംഘർഷം ഒഴിവാക്കാൻ പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പശ്ചിമ ബംഗാളിലെ പ്രതിഷേധക്കാര്‍ ശാന്തത പാലിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരിൽ ഒരു അനീതിയും ചെയ്യരുതെന്നും ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നും മമത പറഞ്ഞു. രാഷ്‌ട്രീയത്തിനുവേണ്ടി കലാപങ്ങൾക്ക് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവർ സമൂഹത്തെ ദ്രോഹിക്കുകയാണെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
সবার কাছে আবেদন
— Mamata Banerjee (@MamataOfficial) April 12, 2025
সব ধর্মের সকল মানুষের কাছে আমার একান্ত আবেদন, আপনারা দয়া করে শান্ত থাকুন, সংযত থাকুন। ধর্মের নামে কোনো অ-ধার্মিক আচরণ করবেন না। প্রত্যেক মানুষের প্রাণই মূল্যবান, রাজনীতির স্বার্থে দাঙ্গা লাগাবেন না। দাঙ্গা যারা করছেন তারা সমাজের ক্ষতি করছেন।
মনে রাখবেন, যে…
'ഓർക്കുക, പലരും എതിർക്കുന്ന ഈ നിയമം ഞങ്ങൾ ഉണ്ടാക്കിയതല്ല. നിയമം നിർമിച്ചത് കേന്ദ്ര സർക്കാരാണ്. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം കേന്ദ്ര സർക്കാരിൽ നിന്ന് തേടണം. ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല. ഈ നിയമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല. അപ്പോൾ ഈ കലാപം എന്തിനാണെന്നും മമത ബാനര്‍ജി ചോദിച്ചു.
ചില രാഷ്‌ട്രീയ പാർട്ടികൾ തങ്ങളുടെ രാഷ്‌ട്രീയ താത്പര്യങ്ങൾ നേടിയെടുക്കാൻ മതത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി. സമാധാനവും ഐക്യവും നിലനിർത്താന്‍ എല്ലാവരോടും അഭ്യർഥിക്കുന്നതായും മമത ബാനർജി എക്‌സില്‍ കുറിച്ചു.
അതേസമയം അക്രമം നിയന്ത്രിക്കുന്നതിൽ മമത ബാനര്‍ജി പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വിമര്‍ശിച്ചു. സംരക്ഷകൻ തന്നെ വേട്ടക്കാരനാവുകയാണെന്നും ഗിരിരാജ് സിങ് ആരോപിച്ചു.