കൊല്‍ക്കത്ത: ഇന്ത്യയെ ഉത്തരവാദിത്തമുള്ള ശക്തിയെന്ന് വിശേഷിപ്പിച്ച് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് എം. കെ. നാരായണന്‍. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അതിശയകരമായ ശക്തി പ്രകടമാക്കിയെന്നും ഇന്ത്യയ്ക്ക് ഇതിലും കൂടുതല്‍ ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പരിപാടിക്കിടെയാണ് എം കെ നാരായണന്‍ അഭിപ്രായപ്പെട്ടത്.
"ഇന്ത്യയ്ക്ക് അതിഭയങ്കരമായ ശക്തിയുണ്ടെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ തെളിയിച്ചിട്ടുണ്ട്. പക്ഷേ അതിനെ നിയന്ത്രിക്കാനും കഴിയും. അതൊരു പ്രധാന സന്ദേശമാണ്. നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനിശ്ചിതത്വത്തിന്‍റെ ലോകത്ത് ആഗോള, പ്രാദേശിക, ഭൂരാഷ്ട്രീയം ഭൂരാഷ്ട്രീയം, സുരക്ഷ, സാമ്പത്തിക ശാസ്ത്രം എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് എം കെ നാരായണന്‍ അഭിപ്രായപ്പെട്ടത്.
ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് ചെയ്യാന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം സായുധ സേനയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ധാരാളം ജീവന്‍ നഷ്‌ടപ്പെടുമായിരുന്നു. പക്ഷേ ഞങ്ങള്‍ തെളിയിക്കുന്നത് ഞങ്ങള്‍ ഉത്തരവാദിത്തമുള്ളവരും വലിയ ശക്തികളുമാണ്, ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഞങ്ങള്‍ തിരിച്ചടിക്കും", അദ്ദേഹം പറഞ്ഞു.
"ഇന്ത്യ- ബംഗ്ലാദേശ് പ്രശ്‌നത്തെ കുറിച്ചും എം കെ നാരാണന്‍ സംസാരിച്ചു. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളും അദ്ദേം ചൂണ്ടിക്കാട്ടി. "ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ആളുകള്‍ മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. പക്ഷേ ഇന്ത്യയ്ക്ക് ശക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. ബംഗ്ലാദേശ് ആഗ്രഹിക്കുന്നത് നമുക്ക് നല്‍കാന്‍ കഴിയും. ബംഗ്ലാദേശില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. അവ മറികടക്കാന്‍ കഴിയും. അതില്‍ ഇന്ത്യയ്ക്ക് സഹായ ഹസ്തം നല്‌കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, ഞങ്ങള്‍ക്ക് ബംഗ്ലാദേശ് ഒരു പ്രധാന പങ്കാളിയാണ്. എല്ലാവര്‍ക്കു അയല്‍ക്കാരുമായി പ്രശ്നങ്ങളുണ്ട്. ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങള്‍ ഒരു പരിധിവരെ വ്യാപ്തി കാണിക്കേണ്ടതുണ്ട്" അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22 നാണ് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ് ഇന്ത്യ ഇതിനെതിരെ പാകിസ്ഥാന് നേരെ തിരിച്ചടിച്ചത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചു.
Also Read:ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 104 കാരന്‍ 43 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി