ബെംഗളൂരു : ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ആർസിബി ഐപിഎൽ കിരീടം നേടിയതിന് ശേഷം ഇന്നലെ (ജൂണ്‍ 4) നടന്ന ആഘോഷ പരിപാടിയിലാണ് ദുരന്തം ഉണ്ടായത്. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ഉപമുഖ്യമന്ത്രി രംഗത്ത് എത്തിയത്.
"ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചിരുന്നില്ല. സംഭവത്തിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയിക്കാം" എന്ന് ഡികെ ശിവകുമാർ പറഞ്ഞു. സംഭവത്തെ ബിജെപി രാഷ്‌ട്രീയവത്‌കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
35,000 പേർക്കുള്ള സ്‌റ്റേഡിയത്തിൽ 3 ലക്ഷത്തിലധികം ആളുകൾ കയറിയാതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇന്ന് നടക്കാൻ ഇരുന്ന എല്ലാ സർക്കാർ പരിപാടികൾ അടക്കം മാറ്റിവച്ചതായും ഡികെ ശിവകുമാർ പറഞ്ഞു. പരിസ്ഥിതി ആഘോഷങ്ങളുള്‍പ്പടെ നിരവധി പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്. എന്നാൽ മന്ത്രിസഭ യോഗം നടക്കും.
നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ
ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആർസിബിയുടെ വിജയാഘോഷത്തിനിടയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കികയും ചെയ്‌തിട്ടിട്ടുണ്ട്.
എട്ട് വർഷത്തിനു ശേഷമാണ് ഐപിഎൽ കിരീടം ആർസിബി നേടുന്നത്. തുടർന്നുണ്ടായ ആഘോഷ പരിപാടിയിലാണ് വൻ ദുരന്തമുണ്ടായത്. പ്രതീക്ഷിക്കാത്ത സംഭവമാണെന്നും അതിൽ അതിയായ ദുഖമുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിശയത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : ചിന്നസ്വാമി സ്റ്റേഡിയം അപകടം; സംഘാടനത്തിനെതിരെ വിമർശനം, സമൂഹമാധ്യമങ്ങളിൽ രോഷം ആളിക്കത്തുന്നു