ഹൈദരാബാദ്: ഇന്ത്യയിലുടനീളം യുപിഐ പേയ്‌മെൻ്റുകൾ തകരാറിൽ. ഡിജിറ്റൽ പേയ്‌മെന്‍റ് ഇടപാടുകൾ നടത്താനോ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടു. ക്യൂആർ കോഡ് സ്‌കാനിങ് വഴി പേയ്‌മെൻ്റുകൾ നടത്താനോ യുപിഐ - ലിങ്ക് ചെയ്‌ത ഫോൺ നമ്പറുകളിലേക്കോ യുപിഐ ഐഡികളിലേക്കോ നേരിട്ട് പണം അയയ്ക്കാനും സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്‌തു. യുപിഐ സെർവറുകര്‍ തകരാറിലായതോടെ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് നിഗമനം.
ഫോൺപേ, പേടിഎം, ഗൂഗിൾ പേ, ക്രെഡിറ്റ്, മറ്റ് ജനപ്രിയ യുപിഐ ആപ്പുകളും സാങ്കേതിക പ്രശ്‌നം നേരിട്ടു. ചില ബാങ്കുകളിലെ ഉപയോക്താക്കൾക്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ കഴിയുമെങ്കിലും പേയ്‌മെൻ്റ് നടത്താൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി.
NPCI is currently facing intermittent technical issues, leading to partial UPI transaction declines. We are working to resolve the issue, and will keep you updated.
— NPCI (@NPCI_NPCI) April 12, 2025
We regret the inconvenience caused.
ഇക്കാര്യം എൻപിസിഐ (നാഷണല്‍ പേയ്‌മെന്‍റ് കോര്‍പറേഷൻ ഓഫ് ഇന്ത്യ) സമൂഹമാധ്യമമായ എക്‌സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പേയ്‌മെൻ്റുകളിൽ നേരിടുന്ന തടസം പരിഹരിക്കാൻ പ്രവർത്തിക്കുന്നുവെന്ന് എൻപിസിഐ അറിയിച്ചു. ഉപഭോക്‌താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ അധികൃതര്‍ ഖേദപ്രകടനം നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മാസവും യുപിഐ സേവനങ്ങൾ പ്രവർത്തനരഹിതമായിരുന്നു. സേവനങ്ങളിൽ തടസം നേരിടുന്നത് ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്‌ടർ പറയുന്നതനുസരിച്ച് യുപിഐ സെർവറുകളിൽ തടസം നേരിട്ട് തുടങ്ങിയത് രാവിലെ 11:30 മുതലായിരുന്നുവെന്നാണ്. രാജ്യമെമ്പാടും തടസം നേരിടുന്നുവെന്ന് ഡൗൺ ഡിറ്റക്‌ടർ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയും ആളുകൾ ഇക്കാര്യം പരാതിപ്പെട്ട് തുടങ്ങി.
#upi Guys don't try UPI payment. I have been stuck in a tea shop. #upidown
— abdul munavir (@abdulmunavir) April 12, 2025
ഇന്ത്യയിലെ ജനപ്രിയ തത്സമയ പേയ്‌മെൻ്റ് സംവിധാനമാണ് യുപിഐ. ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ വേഗത്തിൽ പണം കൈമാറാൻ സഹായിക്കുന്നു. തടസമില്ലാത്ത പണം കൈമാറ്റം സാധ്യമാക്കുന്നതിനൊപ്പം വ്യാപാരിയുമായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പങ്കിടാതെ തന്നെ ബില്ലുകൾ അടയ്ക്കാനും സഹായിക്കുന്നു. സേവനം പൂർണമായും സൗജന്യമായതിനാലും ഇടപാട് പരിധിയില്ലാത്തതിനാലും ചെറിയ പേയ്‌മെൻ്റ് നടത്താൻ പോലും യുപിഐ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നു.