സോനിപത്ത്: ആണ്‍കുട്ടികളുടെ ഹോസ്‌റ്റലിലേക്ക് കാമുകിയെ സ്യൂട്ട്‌കേസിലാക്കി കയറ്റാന്‍ വിദ്യാര്‍ഥിയുടെ ശ്രമം. ഹരിയാനയിലെ ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിലാണ് സംഭവം. വിദ്യാർഥി തന്‍റെ കാമുകിയെ ഒരു സ്യൂട്ട്കേസിലാക്കി ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് രഹസ്യമായി കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു.
ഹോസ്റ്റലിന്‍റെ പ്രവേശന കവാടത്തിലൂടെ സ്യൂട്ട്കേസ് കൊണ്ടുപോകും വഴി എന്തിലോ ഇടിച്ചപ്പോള്‍ പെൺകുട്ടി നിലവിളിച്ചു. ഇതോടെ ഹോസ്റ്റലിലെ സെക്യൂരിറ്റി ഗാർഡ് യുവാവിനെ തടയുകയായിരുന്നു. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ സ്യൂട്ട്കേസിന്‍റെ അകത്ത് കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്‌ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സെക്യൂരിറ്റി ഗാർഡുകളും മറ്റ് രണ്ട് പേരും ചേര്‍ന്ന് ട്രോളി ബാഗ് തുറക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെയാണ് പെൺകുട്ടി പുറത്തേക്ക് ഇറങ്ങുന്നത്. പെണ്‍കുട്ടി എങ്ങനെ സ്യൂട്ട്കേസിനുള്ളില്‍ കയറി എന്ന അമ്പരപ്പ് കൂടിനിന്ന എല്ലാവരിലും കാണാം.
അതേസമയം, ഒപി ജിൻഡാൽ യൂണിവേഴ്‌സിറ്റി ഭരണകൂടം വിഷയത്തിൽ പ്രിതികരിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റി വിഷയം ഗൗരവമായി എടുക്കുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്‌തതായാണ് വൃത്തങ്ങൾ അറിയിക്കുന്നത്. സംഭവം യൂണിവേഴ്‌സിറ്റി നിയമങ്ങളുടെയും ഹോസ്റ്റൽ നയങ്ങളുടെയും ലംഘനമായതിനാൽ വിദ്യാർഥിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.