ഹെെദരാബാദ്: തെലങ്കാനയിലെ വികാരാബാദില്‍ ട്രക്കും ബസും കൂട്ടിയിടിച്ചു. നാല് പേർ മരിച്ചു. 17 പേർക്ക് പരിക്ക്. ഇന്ന് (മെയ് 20) പുലർച്ചെ 1:45നാണ് സംഭവം. ഷഹ്ബാദില്‍ നിന്നും വിവാഹ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസ് എതിരെ എത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിമന്‍റ് നിറച്ച ട്രക്കും ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് വികാരാബാദ് പൊലീസ് സൂപ്രണ്ട് കെ.നാരായണ റെഡ്ഡി പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ ഹൈദരാബാദിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: കാമുകനൊപ്പം ജീവിക്കാൻ മകനെ കൊലപ്പെടുത്തി; അമ്മ അറസ്‌റ്റിൽ