അമരാവതി: അനന്തപൂരിലെ ആദിവാസി പെൺകുട്ടിയുടെ കൊലപാതകത്തിൽ ആന്ധ്രാ സർക്കാരിനെ കടന്നാക്രമിച്ച് വൈഎസ്ആർസിപി മേധാവി വൈഎസ് ജഗൻ മോഹൻ റെഡ്‌ഡി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് വിമർശനം.
ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ മൂന്നിന് കുട്ടിയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ കാണാനില്ലെന്ന പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും മുൻ മുഖ്യമന്ത്രി വിർശിച്ചു. എക്‌സ് പേജിലൂടെയാണ് ജഗൻ മോഹൻ റെഡ്‌ഡിയുടെ വിമർശനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതിയെ തുടർന്ന് എന്തുകൊണ്ടാണ് വേഗത്തിൽ നടപടിയെടുത്തില്ല. നിയമപാലകരുടെ അവഗണന ചൂണ്ടിക്കാട്ടി സർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുന്നു. നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ സർക്കാരിൽ സംസ്ഥാനത്തിൻ്റെ ക്രമസമാധാന നില തകർന്നിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, പെൺകുട്ടിയെ കാണാതായതായെന്ന പരാതി ലഭിച്ചയുടൻ തന്നെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു.
ജൂൺ മൂന്നിന് വൈകുന്നേരം സാധനങ്ങള്‍ വാങ്ങാൻ പുറത്തുപോയ ആദിവാസി പെൺകുട്ടി ഒരു 'അജ്ഞാത വ്യക്തി'യോടൊപ്പം പോയതായി കണ്ടെത്തിയിരുന്നു. പിന്നീട് കുഡേരു മണ്ഡലത്തിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിൽ രാഷ്ട്രീയമില്ലെന്നും നടപടിക്രമങ്ങൾക്കനുസൃതമായി ഞങ്ങൾ കർശനമായി മുന്നോട്ട് പോകുന്നു എന്നും പൊലീസ് പറഞ്ഞു.