ജയ്‌പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ബനാസ് നദിയില്‍ കുളിക്കുന്നതിനിടെ എട്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. അവരുടെ നില ത്യപ്‌തികരമെന്ന് ടോങ്ക് പൊലീസ് സൂപ്രണ്ട് വികാസ് സാങ്വാൻ വ്യക്തമാക്കി. 25 നും 30 ഇടയിലുള്ള പതിനൊന്ന് അംഗ സംഘമാണ് കുളിക്കാന്‍ നദിയിലേക്ക് ഇറങ്ങിയപ്പോള്‍ അബദ്ധത്തിൽ ആഴത്തിലേക്ക് വഴുതി വീണത്. അവരെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എല്ലാവരെയും രക്ഷിക്കാനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എട്ട് പേര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചെന്ന് ഡോക്‌ടര്‍ സ്ഥിരീകരിച്ചു. കുളിക്കാന്‍ ഇറങ്ങിയവര്‍ എങ്ങനെയാണ് ആഴമുള്ള ഭാഗത്തേക്ക് എത്തിപ്പെട്ടതെന്ന് വ്യക്തമല്ലന്ന് സാങ്‌വാൻ പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ ജയ്‌പൂരില്‍ നിന്ന് പിക്‌നിക്കിനായി വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികൾ വിലയിരുത്താൻ ജയ്‌പൂര്‍ കളക്‌ടര്‍ ഡോ. ജിതേന്ദ്ര കുമാർ സോണി ടോങ്കിലേക്ക് പുറപ്പെട്ടു.
ഞായറാഴ്‌ച ഉദയ്‌പൂരിലെ ഒരു ഗ്രാമത്തിലെ കുളത്തിൽ എരുമയെ തിരയുന്നതിനിടെ മൂന്ന് സഹോദരങ്ങൾ മുങ്ങിമരിച്ചു. ഉദയ്‌പൂരിലെ ഖേർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാരതി ഗ്രാമത്തിലാണ് സംഭവം. നിർമ്മ മീന (15), ഖുഷ്ബു മീന (12), കൽപേഷ് മീന (10) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. നിർമ്മ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു, സഹോദരി ഖുഭൂവും സഹോദരൻ കൽപേഷും യഥാക്രമം ഏഴ്, ആറ് ക്ലാസുകളിൽ പഠിക്കുന്നു.
ഗ്രാമവാസികള്‍ അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. മൂന്ന് മൃതദേഹങ്ങളും രാവിലെ 6:30 ഓടെ കുളത്തിൽ നിന്ന് പുറത്തെടുത്തതായി എഎസ്ഐ ദിഗ്വിജയ് സിംഗ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ച കുട്ടികളുടെ പിതാവ് ഒരു ചായക്കട നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. മേയാൻ പോകുമ്പോൾ കന്നുകാലികൾ പലപ്പോഴും കുളത്തിന് സമീപം അലഞ്ഞുതിരിയാറുണ്ടെന്ന് ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞു.
രണ്ട് പെണ്‍കുട്ടികളും അവരുടെ സഹോദരനും അവരുടെ എരുമയെ അന്വേഷിച്ചു കുളത്തിനടുത്തേക്ക് പോയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മറുവശത്ത് എരുമയെ കണ്ടപ്പോൾ കുട്ടികൾ നദി മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ് മുങ്ങിമരണം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ഖേർവാഡ പൊലീസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
Also Read:ഓപ്പറേഷന്‍ സിന്ദൂറില്‍ ഐഎസ്‌ആര്‍ഒ നിര്‍ണായക പങ്ക് വഹിച്ചോ? വിശദീകരണവുമായി ഐഎസ്‌ആര്‍ഒ മേധാവി