ഷിംല: നേരിയ മഴയും ആലിപ്പഴ വര്‍ഷവും മനോഹരമാക്കിയ ഹിമാചല്‍ താഴ്‌വരയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. തലസ്ഥാനമായ ഷിംലയില്‍ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്‌ത മഴ ഹിമാചൽ പ്രദേശിന്‍റെ താപനില ആസ്വാദ്യകരമായി കുറച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി ചൂടുള്ള പ്രദേശങ്ങളിൽ നിന്നും നിരവധി വിനോദ സഞ്ചാരികളാണ് ഇപ്പോള്‍ ആശ്വാസം തേടി ഹിമാചലിലേക്ക് എത്തുന്നത്. ഉന്മേഷദായകമായ കാലാവസ്ഥവയും ശുദ്ധവായുവും ഒപ്പം പ്രകൃതിഭംഗിയും സഞ്ചാരികളെ മനം നിറച്ചാണ് യാത്രയാക്കുന്നത്.

'തന്‍റെ സംഘത്തോടൊപ്പം ഷിംലയിലെ അതിമനോഹര കാലാവസ്ഥ അനുഭവിച്ചറിഞ്ഞ സഞ്ചാരികള്‍ക്കൊക്കെയും സന്തോഷമാണ് പങ്കുവയ്‌ക്കാനുള്ളതെന്ന് ഹരിയാനയില്‍ നിന്നുള്ള ടൂറിസ്റ്റ് സന്ദീപ് പറഞ്ഞു. 'മഴ പെയ്‌തതോടെ കാലാവസ്ഥ വളരെ അനുകൂലമായി. ഞങ്ങളിത് ആസ്വദിക്കുകയാണ്. ഈ കാലാവസ്ഥ അതിശയകരമാണ്. നേരിയ മഴയ്ക്ക് ശേഷം തണുത്ത കാറ്റ് വീശുമെന്നും' സന്ദീപ് പറയുന്നു.
'ഞാൻ ഷിംല സന്ദർശിക്കാൻ ബനാറസിൽ നിന്ന് വന്നതാണ്. ഇവിടുത്തെ കാലാവസ്ഥ വളരെ മനോഹരമാണ്. നാട്ടിലേക്ക് മടങ്ങിയാല്‍ ചൂടാണ്. ഷിംല ഒരു അത്ഭുത വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടെ കാണാൻ ഒരുപാട് കാര്യങ്ങളുണ്ട്. കാലാവസ്ഥയും മികച്ചതാണെന്ന്' ബനാറസ് സ്വദേശിയായ രാമപതി ദ്വിവേദി പറഞ്ഞു.
Also Read: കശ്‌മീര്‍ വിളിക്കുന്നു... വരൂ താഴ്‌വരയിലെ വസന്തം കാണാം!!!