ഹൈദരാബാദ്: ബിആർഎസ് അധ്യക്ഷനും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു, കലേശ്വരം പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുമ്പാകെ ഹാജരായി. മുൻ ബിആർഎസ് ഭരണകാലത്താണ് ഈ ജലസേചന പദ്ധതി നിർമിച്ചത്. റാവു ഇന്ന് രാവിലെ 11 മണിക്കാണ് (ബുധൻ) കമ്മിഷൻ്റെ ഓഫിസിലെത്തിയത്.
കമ്മിഷൻ ഓഫിസ് സ്ഥിതി ചെയ്യുന്ന ബിആർഎസ് ഭവനിൽ നിരവധി ബിആർഎസ് നേതാക്കളും പ്രവർത്തകരും രാവിലെ മുതൽ തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അന്വേഷണം ആരംഭിച്ച ഒരു വർഷത്തിനിടെ കമ്മിഷൻ നിരവധി എൻജിനീയർമാരെയും മറ്റ് ഓഫിസർമാരെയും ചോദ്യം ചെയ്തിട്ടുണ്ട്.
പ്രത്യേകിച്ച് ജലസേചന വകുപ്പിലെ ഓഫിസർമാരെയാണ് ചോദ്യം ചെയ്തത്. കെസിആറിൻ്റെ മരുമകനും ബിആർഎസ് സർക്കാരിൽ ജലസേചന മന്ത്രിയുമായിരുന്ന ടി ഹരീഷ് റാവു ജൂൺ 9ന് പാനലിന് മുമ്പാകെ ഹാജരായിരുന്നു. അദ്ദേഹത്തിന് മുമ്പ്, ബിആർഎസ് സർക്കാരിൽ ധനമന്ത്രിയായിരുന്ന ബിജെപി ലോക്സഭാംഗം ഈറ്റല രാജേന്ദറിനെയും കമ്മിഷൻ ചോദ്യം ചെയ്തിരുന്നു. ജൂൺ 6നായിരുന്നു ഇത്.
2023ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ കലേശ്വരം പദ്ധതിയിലെ തകരാറുകൾ ഒരു പ്രധാന വിഷയമായി മാറിയിരുന്നു. ഒരു ലക്ഷം കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കലേശ്വരം പദ്ധതി രാജ്യത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമാണെന്ന് നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി (എൻഡിഎസ്എ) വിശേഷിപ്പിച്ചതായി തെലങ്കാന ജലസേചന മന്ത്രി എൻ ഉത്തം കുമാർ റെഡ്ഡി അടുത്തിടെ പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2023ൽ മെഡിഗഡ്ഡ ബാരേജിൻ്റെ ചില പിയറുകൾ തകർന്നതിനെക്കുറിച്ചുള്ള ഭരണകക്ഷിയായ കോൺഗ്രസിൻ്റെ വിമർശനങ്ങളെക്കുറിച്ച് ഹരീഷ് റാവു പറഞ്ഞത്, കലേശ്വരം പദ്ധതിയിൽ മറ്റ് നിരവധി ഭാഗങ്ങൾ ഉൾപ്പെടുന്നുണ്ടെന്നുമാണ്. അവയെല്ലാം കേടുകൂടാതെയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.