മഹാദേവ്‌പൂര്‍: ആറ് യുവാക്കള്‍ മുങ്ങി മരിച്ചു. തെലങ്കാനയിലെ മെദിഗഡ്ഡ അണക്കെട്ടില്‍ നീന്താനിറങ്ങിയ യുാക്കളാണ് ദുരന്തത്തില്‍ പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. 20 വയസില്‍ താഴെയുള്ളവരാണ് മരിച്ചവരെല്ലാം. തെലങ്കാനയിലെ ഭുപാല്‍പള്ളി ജില്ലയിലെ ജയശങ്കറിലെ മഹാദേവ്‌പൂര്‍ താലൂക്കിലെ മെദിഗഡ അണക്കെട്ടിലാണ് ദുരന്തമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തെക്കുറിച്ച് പൊലീസും ദൃക്‌സാക്ഷികളും പറയുന്നത് ഇങ്ങനെ-രണ്ട് ദിവസം മുമ്പ് മഹാദേവപുരത്തെ അംബട്ട്പള്ളിയിലുള്ള ഗോലുഗോണ്ട മല്ലയ്യയുടെ വീട്ടില്‍ ഒരു വിവാഹം ഉണ്ടായിരു്നു. ഇതിനെത്തിയ എട്ട് ബന്ധുക്കള്‍ ശനിയാഴ്‌ച വൈകിട്ട് 5.30ന് ഒരു ഓട്ടോ റിക്ഷയില്‍ അണക്കെട്ടിലെത്തി. ഇതിലൊരാള്‍ ആദ്യം നീന്താനിറങ്ങി. ഇയാള്‍ മുങ്ങിത്താഴുന്നത് കണ്ട സഹോദരന്‍ ഇയാളെ രക്ഷിക്കാനായി ഇറങ്ങി. ശ്രമത്തിനിടെ ഇയാളും മുങ്ങിപ്പോയി. പിന്നീട് മറ്റ് നാലു പേരും വെള്ളത്തിലിറങ്ങി അവരും ദുരന്തത്തില്‍ പെടുകയായിരുന്നു.

ഒന്നിന് പിറകെ ഒന്നായി ആറ് യുവാക്കളെയും കാണാതായി. ആറ് പേരും ഒരേ സ്ഥലത്ത് തന്നെയാണ് മുങ്ങിപ്പോയത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു യുവാവ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. മരിച്ചവരില്‍ നാല് പേര്‍ അമ്പാട്ട്‌പള്ളിയില്‍ നിന്നുള്ളവരാണ്. മറ്റ് രണ്ട് പേര്‍ കൊരാല്‍കുണ്ട ഗ്രാമത്തില്‍ നിന്നുള്ളവരും. സംഭവം നടന്നത് കണ്ടു നിന്ന ഓട്ടോറിക്ഷക്കാരന്‍ സ്ഥലത്ത് കുഴഞ്ഞു വീണു. ഇദ്ദേഹത്തിന്‍റെ രണ്ട് മക്കളാണ് കണ്‍മുന്നില്‍ ഇല്ലാതായത്.
രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി അമിതമായ വെള്ളം
അടുത്തിടെ നടന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇവിടെ ആഴമേറിയിരുന്നു. ഇതിന് പുറമെ അടുത്തിടെയുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്കും വര്‍ദ്ധിച്ചു. അപകടം നടക്കുമ്പോള്‍ 4500 ക്യസെക്‌സ് നീരൊഴുക്കാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി.
Also Read: ഹണിമൂണ്‍ കൊലപാതകം: വൻ ട്വിസ്റ്റ്, കൊല്ലാൻ ക്വട്ടേഷന്‍ നല്‍കിയത് ഭാര്യ; 4 പേർ അറസ്റ്റിൽ
മുങ്ങല്‍വിദഗ്ദ്ധരും ദുരന്ത നിവാരണ സംഘങ്ങളും സ്ഥലത്തെത്തിയാണ് ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മന്ത്രി ശ്രീധര്‍ ബാബു അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തി. അന്‍പതാം ബറ്റാലിയന്‍ സംസ്ഥാന ദുരന്തനിവാരണ സേന ഡിഎസ്‌പി വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള 36 അംഗങ്ങളാണ് തെരച്ചില്‍ നടത്തിയത്. ഇവര്‍ക്ക് പുറമെ സിന്‍ഗരേനി രക്ഷാ ദൗത്യസംഘം, ജില്ലാ ദുരന്തനിവാരണ സംഘം, അഗ്നിശമനസേനാംഗങ്ങള്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നരേഷ്, കടാരം ഡിഎസ്‌പി രാം മോഹന്‍, കടാരം സിഐ നാഗാര്‍ജുന, മഹാദേവ്‌പൂര്‍ എസ്‌ഐ കെ പവന്‍കുമാര്‍, അന്‍പത് പൊലീസുകാര്‍ തുടങ്ങിയവരും ദൗത്യത്തില്‍ പങ്കാളികളായി.
നാട്ടുകാരായ മീന്‍പിടിത്തക്കാരുടെ സഹായവും ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഹാദേവ്‌പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.