പലാമു: മാമ്പഴക്കാലം ഏവര്‍ക്കും ഗൃഹാതുരമായ ഓര്‍മ്മകളുടേത് കൂടിയാണ്. മാമ്പഴ പുളിശേരിയും മാങ്ങയിട്ട മീന്‍കറിയും എല്ലാം നമ്മുടെ നാവിന് ഉത്സവം പകരുന്നവയാണ്. കൊച്ചു കിളിച്ചുണ്ടനും നാട്ടുമാങ്ങയും പുളിച്ചിമാങ്ങയുമെല്ലാം സമ്പന്നമാക്കിയ നമ്മുടെ കുട്ടിക്കാലം. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ മാഞ്ചോട്ടില്‍ നിന്ന് മാറാതെ മാമ്പഴം പെറുക്കിയെടുത്ത അനുഭവങ്ങളും നമുക്കെല്ലാം ഉണ്ടാകും. അപ്പോ കുറച്ച് മാമ്പഴ വിശേഷം അറിഞ്ഞാലോ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഴങ്ങളുടെ രാജാവമായ മാമ്പഴം കേവലമൊരു ഋതുഭേദ ഫലമല്ല. ഇവയുടെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ മഴയനുസരിച്ച് പാകമാകുന്നുണ്ട്. മാങ്ങകളുടെ രുചി ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ വ്യത്യസ്‌തവുമാണ്.
ജാര്‍ഖണ്ഡില്‍ വിവിധതരം മാങ്ങകള്‍ വിളയുന്നുണ്ട്. ആദ്യമഴ കിട്ടിക്കഴിഞ്ഞാല്‍ മാങ്ങ പാകമാകാന്‍ തുടങ്ങുന്നു. ഇതോടെ അവയില്‍ തേന്‍ കിനിയുന്നു. വേനല്‍ക്കാലമെത്തുന്നതോടെ സംസ്ഥാനത്തെ കമ്പോളങ്ങളില്‍ കിട്ടുന്നത് തെക്കേ ഇന്ത്യയില്‍ നിന്നുള്ള മാമ്പഴമാണ്. മെയ് മൂന്നാംവാരത്തിലാണ് സ്വദേശികള്‍ ഇങ്ങോട്ടേക്ക് എത്തുന്നത്.
ഹോര്‍ട്ടികള്‍ച്ചര്‍ ശാസ്‌ത്രജ്ഞനായ രമേഷ് കുമാര്‍ ഇവിടുത്തെ വിവിധ പ്രാദേശിക മാമ്പഴ ഇനങ്ങളെക്കുറിച്ച് ഇടിവി ഭാരതിനോട് സംസാരിച്ചു. ഇവയുടെ ലഭ്യത, രുചി തുടങ്ങിയവയും വിവരിച്ചു. ബിര്‍സ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞനാണ് അദ്ദേഹം. പലാമുവിലെ ചിയാങ്കിയില്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ അല്‍ഫോണ്‍സോ അടക്കമുള്ള വിവിധതരം മാങ്ങകള്‍ കൃഷി ചെയ്യുന്നു.
വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് എത്തുന്ന മാങ്ങകളെല്ലാം ദക്ഷിണേന്ത്യയില്‍ നിന്നുള്ള തോടപ്പള്ളി, ബെയ്‌ഗാപള്ളി തുടങ്ങിയ ഇനങ്ങളാണ്. ജാര്‍ഖണ്ഡിലേതില്‍ നിന്ന് ഏറെ വ്യത്യസ്‌തമായ കാലാവസ്ഥയാണ് ദക്ഷിണേന്ത്യയിലേത്. അത് കൊണ്ട് തന്നെ ഇവിടെ നേരത്തെ തന്നെ മാങ്ങകള്‍ പാകമാകുന്നു. അവ വിപണിയിലെത്തുകയും ചെയ്യുന്നു. മഴക്കാലമെത്തുന്നതോടെ മാങ്ങകള്‍ വിളയുന്നു. ജാര്‍ഖണ്ഡിലെ പ്രാദേശിക ഇനങ്ങള്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് പാകമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ഫോണ്‍സോ, ഹിമസാഗര്‍, കൃഷ്‌ണഭോഗ്, ജര്‍ദാലു, ലാന്‍ഗ്ര തുടങ്ങിയ ക്രമത്തിലാണ് ജാര്‍ഖണ്ഡിലേക്ക് മാങ്ങയെത്തുന്നത്. മെയ് അവസാനവാരത്തിലാണ് ജര്‍ദാലുവും ലാന്‍ഗ്രയും വിപണിയിലെത്തുന്നത്. ജൂണ്‍ വരെ ഇവ ലഭിക്കും. മാമ്പഴക്കാലം അവസാനിക്കുന്നത് സെപിയ, ഫസ്‌ലി തുടങ്ങിയ ഇനങ്ങള്‍ ലഭ്യമാകുന്നതോടെയാണ്.
ഓഗസ്റ്റ് അവസാനവാരം വരെ മാമ്പഴം കിട്ടും. മഴ തുടരുന്നതോടെ മാങ്ങയുടെ രുചിയിലും വ്യത്യാസം വന്ന് തുടങ്ങും. മഴ വരുമ്പോഴാണ് മാങ്ങകള്‍ കൂടുതല്‍ മധുരതരമാകുന്നതത്രേ. അല്‍ഫോണ്‍സോയാണ് കൂട്ടത്തിലേറ്റവും കേമൻ. ഇവയ്ക്ക് യാത്രയ്ക്കിടെ കേടുപാടുകള്‍ പറ്റുന്നുമില്ല. പലമാവുവിലെ ചിയാക്കിയിലുള്ള സോണല്‍ ഗവേഷണ കേന്ദ്രത്തില്‍ ഇക്കുറി അല്‍ഫോണ്‍സോ അടക്കം നിരവധി വ്യത്യസ്‌ത ഇനങ്ങള്‍ വിളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.