ചെന്നൈ: കരിങ്കൽ ക്വാറിയിൽ പാറകൾ ഇടിഞ്ഞുവീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. 150 മീറ്ററിലധികം താഴ്‌ചയുള്ള കുഴിയിൽ ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മല്ലക്കോട്ടൈയിലെ ഒരു ബ്ലൂ-മെറ്റൽ ക്വാറി സ്ഥലത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിവരം അറിഞ്ഞയുടനെ അഗ്നിശമന സേനാംഗങ്ങൾ അപകടസ്ഥലത്ത് എത്തുകയും അഞ്ച് പേരെ പുറത്തെടുക്കുകയും ചെയ്‌തു. അപകടസ്ഥലത്ത് വച്ച് തന്നെ രണ്ടുപേർ മരിച്ചിരുന്നുവെന്നും പരിക്കേറ്റവരെ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിന്നു പിന്നാലെ പൊലീസ് സൂപ്രണ്ട് ആശിഷ് റാവത്ത് സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു. സഹകരണ മന്ത്രി കെആർ പെരിയകറുപ്പനും ജില്ലാ കലക്‌ടർ ആശ അജിത്തും സംഭവ സ്ഥലം സന്ദർശിക്കുകയുണ്ടായി. ക്വാറി പ്രതിനിധികളിൽ നിന്നും രക്ഷാപ്രവർത്തകരിൽ നിന്നും മന്ത്രി വിവരങ്ങൾ ശേഖരിച്ചു.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന അവസാനത്തെ തൊഴിലാളിയെ പുറത്തെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. രാത്രിയിൽ പെയ്‌ത കനത്ത മഴയാണ് അപകടത്തിനു കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അപകട സമയത്ത് 6 തൊഴിലാളികളാണ് അവിടെ ഉണ്ടായത്.
ക്വാറി മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് സുരക്ഷ വീഴ്‌ച്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. കൂടുതൽ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന അവസാനത്തെ വ്യക്തിയെ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി കെആർ പെരിയകറുപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.