ETV Bharat / bharat

വയനാട്ടിലെ ദുരന്തമേഖലയിൽ പ്രധാനമന്ത്രി നേരത്തെ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു: ശശി തരൂർ എംപി - THAROOR ON MODI WAYANAD VISIT

author img

By ETV Bharat Kerala Team

Published : Aug 10, 2024, 10:38 PM IST

പ്രധാനമന്ത്രി വയനാട് സന്ദർശിച്ചതിന് ശേഷം ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നും പുനരധിവാസത്തിനായുള്ള ഫണ്ട് നൽകുമെന്നും പ്രതീക്ഷിക്കുന്നതായി ശശി തരൂർ എംപി.

WAYANAD LANDSLIDE  SHASHI THAROOR ON PM WAYANAD VISIT  PM NARENDRA MODI WAYANAD VISIT  ശശി തരൂർ എംപി
Congress Leader Shashi Tharoor (ANI)

ചെന്നൈ: ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ചുകൂടി നേരത്തെ സന്ദർശനം നടത്തിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമെങ്കിലും കേന്ദ്ര സർക്കാർ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി ഉചിതമായ ഫണ്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ശശി തരൂർ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം, 'വരാതിരിക്കുന്നതിനേക്കാൽ നല്ലതാണ് വൈകിയാണെങ്കിലും എത്തുക എന്നത്' എന്ന് മോദിയുടെ വയനാട് സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വയനാട്ടിൽ ജൂലൈ 30 ന് നടന്ന ഉരുൾപൊട്ടലിൽ നിരവധി പേർ മരിച്ചിരുന്നു, 130ലധികം പേരെ കാണാതായി. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നീ ഗ്രാമങ്ങളിൽ വ്യാപക നാശനഷ്‌ടമാണ് ദുരന്തം വിതച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഞങ്ങളിൽ ചിലർ ചെയ്‌തത് പോലെ അദ്ദേഹം നേരത്തെ പോയി ദുരന്ത മേഖലയിലെ അവസ്ഥ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു. കഴിഞ്ഞ ആഴ്‌ച ഞാൻ അവിടെ ഉണ്ടായിരുന്നു, അത് വളരെ വൈകാരികമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനവും അദ്ദേഹം അനുസ്‌മരിച്ചു. അദ്ദേഹം വയനാട് സന്ദർശിച്ചതിലൂടെ ദുരന്തത്തിന്‍റെ പ്രാധാന്യവും ഗൗരവവും ഞങ്ങൾ മനസിലാക്കിയെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ സർക്കാർ, ഇപ്പോൾ ഇത് ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ഉചിതമായ തലത്തിലുള്ള സഹായം നൽകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാർക്കും അവരുടെ മണ്ഡല വികസന ഫണ്ട് വയനാട്ടിലെ പുനരധിവാസത്തിനായി വിനിയോഗിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചു.

Also Read: ഉറ്റവരെ നഷ്‌ടപ്പെട്ടവരെ കണ്ടു, കുഞ്ഞുങ്ങളോട് കുശലം പറഞ്ഞു; ദുരിതാശ്വാസ ക്യാമ്പും ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.