ഹൈദരാബാദ്: ഡ്യൂട്ടിക്കിടെ വനിതാ സബ് ഇൻസ്പെക്‌ടറോട് അപമര്യാദയായി പെരുമാറിയതിന് ഏഴ് പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. പ്രധാന പ്രതിയായ റായല രാമറാവു എന്നയാളുള്‍പ്പെടെയാണ് പൊലീസിന്‍റെ പിടിയിലുള്ളത്. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ വെള്ളിയാഴ്‌ച വൈകീട്ടാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കല്ലൂരുവിലെ എൻഎസ്‌പി ക്രോസ് റോഡിന് സമീപമുള്ള ഹോട്ടലിൽ റായല രാമറാവുവും ഒരു കൂട്ടം യുവാക്കളും ചേർന്ന് ബഹളം വച്ചു. ഇതേ തുടർന്ന് ഹോട്ടൽ ഉടമ മാഗന്തി ബോസുബാബു കല്ലൂരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് വനിത സബ് ഇന്‍സ്‌പെട്‌ര്‍ ഹരിതയോട് ഇവര്‍ അപമര്യാദയായി പെരുമാറിയത്.
കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമിക്കുകയും ഭീഷണിപ്പടുത്തുകയും ചെയ്‌തുവെന്ന് ആരോപിച്ചുള്ള എസ്‌ഐയുടെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഈ പരാതിയിൽ ആകെ 10 പേർക്കെതിരെയാണ് കേസ്. രാമറാവുവിനെതിരെ തല്ലഡ പൊലീസ് സ്റ്റേഷനിൽ മുൻപ് ഒരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ്.
Also Read: 16 വയസ്സുള്ള ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ