ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്‌തുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍. ഉച്ചക്ക് 2 മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജഡ്‌ജിമാരായ സഞ്ജയ് കുമാര്‍, കെ വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 65 ഓളം ഹര്‍ജികളാണ് വഖഫ് സംബന്ധിച്ച് കോടതിക്ക് മുമ്പാകെയുള്ളത്.
വഖഫ് നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് ഹര്‍ജികളിലെ പ്രധാന ആവശ്യം. നിയമത്തെ ചോദ്യം ചെയ്‌ത് നിരവധി സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളുമാണ് രംഗത്തെത്തിയിട്ടുള്ളത്. കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ്, സിപിഎം, സിപിഐ, ആംആദ്‌മി, സമസ്‌ത തുടങ്ങി നിരവധി കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം നിരവധി സംസ്ഥാനങ്ങളും ഹിന്ദു സംഘടനകളും നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഹിന്ദു സേന അടക്കമുള്ളവരുമാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. നിയമം റദ്ദാക്കണമെന്നും റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ വിഷയത്തില്‍ സുപ്രീംകോടതിയെടുക്കുന്ന തീരുമാനം ഇന്ന് ഏറെ നിര്‍ണായകമായിരിക്കും.
Also Read: മുനമ്പത്ത് നിയമം ബാധകം; ജനങ്ങൾ നിയമ പോരാട്ടം തുടരേണ്ടി വരുമെന്ന് കിരണ്‍ റിജിജു