ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് തെളിവ് ആവശ്യപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും 'പാകിസ്ഥാൻ്റെ പോസ്റ്റര്‍ ബോയിസെന്ന്' വിമര്‍ശിച്ച് ബിജെപി നേതാവ് സംമ്പിത്ത് പത്ര. ഓപ്പറേഷൻ സിന്ദൂർ ചെറിയ യുദ്ധമെന്ന ഖാര്‍ഗെയുടെ പരാമര്‍ശവും രാഹുല്‍ ഗാന്ധിയുടെ സംശയവുമാണ് പാക് വക്താക്കളെന്ന് വിമര്‍ശിക്കാൻ കാരണമെന്ന് പത്ര പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഖാര്‍ഗെ നടത്തിയ വിമര്‍ശനത്തിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചതെന്നും ഇന്ത്യൻ സായുധ സേനയുടെ ധീരതയെ കോൺഗ്രസ് നേതാക്കൾ കുറച്ചു കാണിച്ചെന്നും പത്ര കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ദിവസമായി ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുളള ഡിജിറ്റല്‍ തെളിവുകൾ നല്‍കിയിട്ടും സായുധ സേനയുടെ ധൈര്യത്തെ അവർ ചോദ്യം ചെയ്യുകയാണെന്നും പത്ര ആരോപിച്ചു.
ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ താഴ്‌ത്തിക്കെട്ടാൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്ന് കര്‍ണാടകയില്‍ നടന്ന റാലിയ്‌ക്കിടെ ഖാര്‍ഗെ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍ക്കാരിന് സുരക്ഷാ വീഴ്‌ച സംഭവിച്ചതായും ഖാര്‍ഗെ കൂട്ടിച്ചേർത്തു.