ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ഐപിഎൽ വിജയാഘോഷ റാലിക്കിടെ ആരാധകൻ മരിച്ചു. ബെലഗാവിയിൽ മഞ്ജുനാഥ കുംഭാകർ (25) എന്ന യുവാവാണ് ഹൃദയാഘാതം മൂലം മരിച്ചത്. ആഘോഷത്തിനിടെ നൃത്തം ചെയ്യവേ കുഴഞ്ഞുവീഴുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അവരാടി ഗ്രാമത്തിലെ സാങ്കൊള്ളി രായണ്ണ സർക്കിളിലാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ജുനാഥിന് ആറ് മാസം പ്രായമുള്ള ഒരു മകളും ഗർഭിണിയായ ഭാര്യയുമുണ്ട്. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബി ഐപിഎൽ കിരീടം നേടിയത് ആരാധകർ മതിമറന്ന് ആഘോഷിച്ചു. രാത്രി വൈകിയും ആഘോഷം തുടർന്നതോടെ പല സ്ഥലത്തും പൊലീസ് ലാത്തി വീശി.
Also Read: ബെലഗാവി: വിജയാഘോഷത്തിനിടെ ആർസിബി ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു - ആർസിബി ആരാധകൻ ഹൃദയാഘാതത്താൽ മരിച്ചു