ചെന്നൈ: റാമോജി ഗ്രൂപ്പ് സ്ഥാപകനായ റാമോജി റാവുവിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് മാർഗദർശി ജീവനക്കാർ. ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവയുൾപ്പെടെ തമിഴ്‌നാടിൻ്റെ വിവിധ ഭാഗങ്ങളിലായാണ് ക്യാമ്പുകൾ നടന്നത്. വിവിധ ബ്രാഞ്ചുകളിലെ മാർഗദർശി ചിറ്റ് ഫണ്ട് എക്‌സിക്യൂട്ടീവുകളും ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തു.
റാമോജി റാവു നടത്തിയ മഹത്തായ പ്രവർത്തനങ്ങൾ ജീവനക്കാർ ഓർത്തെടുത്തു. തൊഴിൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അദ്ദേഹം നൽകിയ പിന്തുണ അതുല്യമായിരുന്നുവെന്നും അവർ സ്മരിച്ചു. മാനേജർ സി. ശിവശങ്കറിൻ്റെ നേതൃത്വത്തിലാണ് ചെന്നൈയിലെ അശോക് നഗറിലുള്ള മാർഗദർശി ഓഫിസിലെ ജീവനക്കാർ രക്തം ദാനം ചെയ്തത്.
"റാമോജി റാവുവിൻ്റെ ഒന്നാം ചരമ വാർഷികമാണ് നാളെ. ഇതിൻ്റെ ഭാഗമായി ഇന്ന് റാമോജി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതും തമിഴ്‌നാട് പ്രവർത്തിക്കുന്നതുമായ മാർഗദർശി ചിറ്റ് ഫണ്ട് കമ്പനിയിലെ ജീവനക്കാർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്. ഇന്ന് രാവിലെ മുതൽ കമ്പനിയിലെ നൂറിലധികം ജീവനക്കാർ ഇതുവരെ രക്തം ദാനം ചെയ്തു" എന്ന് അദ്ദേഹം പറഞ്ഞു.
"സാധാരണയായി എല്ലാ വർഷവും റാമോജി റാവുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഞങ്ങൾ രക്തദാന ക്യാമ്പ് നടത്താറുണ്ട്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഓർമദിനത്തിലും ഈ ക്യാമ്പ് നടത്തുന്നു. ഇനി മുതൽ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ ഓർമദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും", ശിവശങ്കർ കൂട്ടിച്ചേർത്തു.
കോയമ്പത്തൂർ ബ്രാഞ്ച് മാനേജർ ശരവണസെൽവവും അവിനാശി ബ്രാഞ്ച് മാനേജർ നെക്‌സണും രക്തദാന ക്യാമ്പുകൾക്ക് നേതൃത്വം നൽകി. റാമോജി റാവു തൻ്റെ ജീവനക്കാരെ വളരെ സ്നേഹത്തോടെയാണ് പരിചരിച്ചിരുന്നതെന്നും ഓരോ ജീവനക്കാരൻ്റെയും വികസനത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് വലുതാണെന്നും അവർ ഓർത്തെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മധുരയിൽ ബ്രാഞ്ച് മാനേജർ ശ്രീധറിൻ്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ദിനം ആചരിച്ചത്. കമ്പനി ജീവനക്കാരായ മണിമാരൻ, രാമനാഥൻ, പ്രേം സുന്ദർ, മദൻകുമാർ, സതീഷ്കുമാർ, ഉദയ പ്രകാശ് എന്നിവർ അടുത്തുള്ള മധുര ബ്ലഡ് ബാങ്കിൻ്റെ സഹായത്തോടെ രക്തം ദാനം ചെയ്തു. തിരുപ്പൂർ, ഈറോഡ്, കരൂർ ഉൾപ്പെടെ തമിഴ്‌നാട്ടിലെ മറ്റിടങ്ങളിലും ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.
കഴിഞ്ഞ വർഷം ജൂൺ 8 നാണ് ബിസിനസ് ഐക്കൺ റാമോജി റാവു ലോകത്തോട് വിട പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനായ റാമോജി റാവു ഈനാട് മാഗസിൻ, ഇടിവി, ഇടിവി ഭാരത് നെറ്റ്‌വർക്ക് എന്നിവയുൾപ്പെടെ പ്രിൻ്റ് , വിഷ്വൽ, ഡിജിറ്റൽ മീഡിയ ലോകത്തിലെ അതികായനായിരുന്നു.
സിനിമ, ചിറ്റ് ഫണ്ട് തുടങ്ങി മറ്റു മേഖലകളിലും അദ്ദേഹം തൻ്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രവർത്തനത്തിന് റാമോജി റാവുവിന് പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Also Read: മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 124-ാമത് ശാഖ ബെംഗളൂരുവിലെ ജെപി നഗറില്‍ തുറന്നു