അയോധ്യ: രാമ ജന്മഭൂമി ക്ഷേത്രത്തിൽ നടന്ന റാം ദർബാറിൻ്റെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകളിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. രാമ ക്ഷേത്രത്തിലെ രണ്ടാമത്തെ വിഗ്രഹമായ 'രാജാ റാം' വിഗ്രഹം വ്യാഴാഴ്‌ച അനാച്‌ഛാദനം ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2025 ജനുവരി 22 ന് രാം ലല്ലയുടെ ആദ്യ വിഗ്രഹ അനാച്‌ഛാദനം നടന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഈ വർഷത്തെ ഗംഗാ ദസറ ചരിത്രപരമായിരിക്കും, അയോധ്യ ക്ഷേത്രത്തിലെ ഒന്നാം നിലയിലാണ് പ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുക. ഈ അവസരത്തിൽ അയോധ്യയിൽ ഉത്സാഹം, ഭക്തി, ആത്മീയത എന്നിവയുടെ സവിശേഷമായ സംയോജനം ഉണ്ടാകും", അയോധ്യ രസിക് നിവാസ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി മഹന്ത് രഘുവർ ശരൺ പറഞ്ഞു.
പുരാണങ്ങൾ അനുസരിച്ച്, ഭഗീരഥ രാജാവിൻ്റെ പ്രയത്‌നം കൊണ്ട് ശിവൻ്റെ ജഡയിൽ നിന്ന് ഗംഗ ഭൂമിയിലേക്ക് പതിച്ച ദിവസമാണ് ഗംഗാ ദസറ. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം രാമക്ഷേത്ര ട്രസ്റ്റ് പ്രതിഷ്‌ഠയ്ക്കായി ഈ ദിവസം തെരഞ്ഞെടുത്തതെന്ന് ജ്യോതിഷി പണ്ഡിറ്റ് കൽക്കി റാം പറഞ്ഞു.
റാം ദർബാറിന് പുറമേ, രാമക്ഷേത്ര സമുച്ചയത്തിനുള്ളിലെ മറ്റ് എട്ട് ക്ഷേത്രങ്ങളുടെ സമർപ്പണവും വ്യാഴാഴ്‌ച നടക്കും. ഈ മുഹൂർത്തം 'ഏക ഭാരതം-ശ്രേഷ്‌ഠ ഭാരതം' എന്നതിൻ്റെ പുതിയൊരു ആവിഷ്‌കാരമാണന്ന് ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ALSO READ: ഭീകരവാദ സംഘടനകളെ സഹായിക്കുന്നവരെ ലക്ഷ്യമിട്ട് എൻഐഎ റെയ്‌ഡ്; 32 ഓളം കേന്ദ്രങ്ങൾ നിരീക്ഷണത്തിൽ