ന്യൂഡല്‍ഹി: യാത്രക്കാരുമായുള്ള ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ട്രെയിൻ യാത്രയ്ക്കിടയിലെ അവിസ്‌മരണീയവും അതുല്യവുമായ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഇതുവഴി യാത്രക്കാരില്‍ നിന്നും നേരിട്ട് കൂടുതല്‍ ഫീഡ്‌ബാക്ക് ലഭിക്കുമെന്നും അതുവഴി തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നുമാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ പ്ലാറ്റ്‌ഫോമിലൂടെ യാത്രക്കാര്‍ക്ക് അവരുടെ യാത്രാനുഭവങ്ങൾ പറയാനുള്ള അവസരമാണ് റെയിൽവേ ഒരുക്കാൻ പോകുന്നത്. രസകരവും യഥാർത്ഥവുമായ എഴുത്തുകള്‍ക്ക് റെയില്‍വേ ക്യാഷ് അവാർഡ് നൽകും. റെയിൽവേ ബോർഡിന്‍റെ പുതിയൊരു ചുവടുവയ്‌പ്പാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാത്രക്കാര്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കിടാൻ ഇത് ഒരു വേദി നൽകുന്നു. എന്നാല്‍ പോസിറ്റീവ് അനുഭവങ്ങൾ മാത്രം എഴുതണമെന്ന് യാതൊരു നിർബന്ധവുമില്ല. നിങ്ങളുടെ അനുഭവം മികച്ചതോ അല്ലെങ്കില്‍ മോശമോ ആവട്ടെ, അതിനെക്കുറിച്ച് നിങ്ങള്‍ക്ക് തുറന്ന് എഴുതാം. പക്ഷേ അത് വായിക്കാൻ രസകരവും അതുല്യവുമായിരിക്കണം.
ജനങ്ങൾക്കിടയിൽ സാഹിത്യവും രചനാ വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ട്രെയിൻ യാത്രയുടെ എല്ലാ വശങ്ങളെ കുറിച്ചും അറിയുന്നതിനുമാണ് ഇതുവഴി ബോര്‍ഡ് ലക്ഷ്യം വയ്‌ക്കുന്നത്. ട്രെയിൻ യാത്രയെക്കുറിച്ച് യാത്രക്കാരില്‍ നിന്നും നേരിട്ടുള്ള അനുഭവം അറിയാനും ഇത് റെയിൽവേയെ സഹായിക്കും"- ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.
റെയിൽവേ ബോർഡ് നല്‍കുന്ന വിവരം അനുസരിച്ച്, ഹിന്ദിയിൽ യാത്രാ വിവരണം എഴുതുന്നവരില്‍ നിന്നും ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തുന്നവര്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുക. 3000 മുതൽ 3500 വരെ വാക്കുകളിലാണ് ഇതു എഴുതേണ്ടത്.
പേര്, പദവി, വയസ്, വിലാസം, മാതൃഭാഷ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും ഒരു പ്രത്യേക പേജിൽ റെസ്യൂമെയ്‌ക്കൊപ്പം രേഖപ്പെടുത്തുകയും വേണം.
ALSO READ: യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; പുതിയ റെക്കോഡിട്ട് ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളം
ഇനി ലേഖകൻ സർക്കാർ സർവീസിലാണെങ്കിൽ അയാൾ/അവൾക്കെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന് മറ്റ് വ്യക്തികൾ തങ്ങൾക്കെതിരെ ക്രിമിനൽ കേസൊന്നും നല്‍കിയിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുകയും വേണം. ജൂലൈ 31-നകമാണ് എഴുത്ത് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ റെയില്‍വേ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.