ന്യൂഡൽഹി: 74ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ലോക്‌സഭ എംപി രാഹുൽ ഗാന്ധി. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍റെ ജന്മദിനാശംസകൾ. നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസും നേരുന്നു'വെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. രാഹുല്‍ ഗാന്ധിക്ക് പുറമെ നിരവധി പ്രതിപക്ഷ നേതാക്കളാണ് അദ്ദേഹത്തിന് ആശംസകളുമായെത്തിയത്.
Happy Birthday PM Narendra Modi ji. Wishing you a long and healthy life.
— Rahul Gandhi (@RahulGandhi) September 17, 2024
Best wishes to Prime Minister, Shri Narendra Modi Ji on his birthday. May he be blessed with good health and long life.@narendramodi
— Mallikarjun Kharge (@kharge) September 17, 2024
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ'യെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ എക്‌സിൽ കുറിച്ചു. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു. 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. നിങ്ങൾക്ക് ദീർഘായുസും ആരോഗ്യവും നേരുന്നു'വെന്നാണ് കെജ്‌രിവാൾ എക്‌സിൽ പറഞ്ഞത്.
माननीय प्रधानमंत्री श्री @narendramodi जी को जन्मदिवस की हार्दिक शुभकामनाएँ। आपके दीर्घायु और स्वस्थ जीवन की कामना करता हूँ।
— Arvind Kejriwal (@ArvindKejriwal) September 17, 2024
ബിജെപി നേതാക്കളും നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. അന്ത്യോദയ എന്ന മന്ത്രം സാക്ഷാത്കരിക്കാന്‍ ഓരോ നിമിഷവും സമര്‍പ്പിക്കുകയും രാഷ്ട്ര സേവനത്തിനും രാജ്യത്തിന്‍റെ ഉന്നമനത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍ നേരുന്നതായി കേന്ദ്രമന്ത്രി ജെപി നദ്ദ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം ഓരോ വ്യക്തിയുടെയും ദൃഢനിശ്ചയമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ട് ജെപി നദ്ദ പറഞ്ഞു. നിങ്ങളുടെ നേതൃത്വത്തിൽ ഞങ്ങളുടെ ലക്ഷ്യം സേവനവും സദ്ഭരണവും രാജ്യത്തിന്‍റെ വികസനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ നേതൃത്വവും മാർഗനിർദേശവും ദശലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് എന്നും പ്രചോദനമാണ്. നിങ്ങളുടെ ദീർഘായുസിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. മോദിജിക്ക് എന്‍റെ ആശംസകൾ നേരുന്നു' നദ്ദ പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും പ്രധാനമന്ത്രിക്ക് ആശംസ നേർന്നു. അന്ത്യോദയ എന്ന സ്വപ്‌നത്തിനും നിര്‍ധനരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ആഗോള വേദിയില്‍ മാ ഭാരതിയെ മഹത്വവത്കരിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ വഴിക്കാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.