അഹമ്മദാബാദ്: വഖഫ് ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കും മതസ്വാതന്ത്രത്തിനും എതിരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാളെ ബിജെപിയും ആര്‍എസ്‌എസും രാജ്യത്തെ മതന്യൂപക്ഷങ്ങളുടെ ഭൂമി തേടിവരുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് ജാതി സെന്‍സ് നടപ്പാക്കേണ്ടതുണ്ട്. എന്നാല്‍ പ്രധാനമന്ത്രി അതിന് തയ്യാറാകുന്നില്ല. ജാതി സെന്‍സസ് വേണമെന്ന ആവശ്യത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ പിന്നാക്കവിഭാഗങ്ങള്‍ക്കായി പ്രധാനന്ത്രി എന്ത് ചെയ്‌തുവെന്നും ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 42 ശതമാനം സംവരണം നടപ്പാക്കി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അട്ടിമറിക്കാനുള്ള മുഴുവന്‍ ശ്രമങ്ങളെയും കോണ്‍ഗ്രസ് ചെറുക്കും. എതരാളികളുടെ പക്കല്‍ പണവും ശക്തിയും ഉണ്ട്. എന്നാല്‍ അതൊന്നും തങ്ങള്‍ വകവയ്‌ക്കുന്നില്ല. സത്യസന്ധത, സ്‌നേഹ എന്നിവ കൊണ്ട് തങ്ങള്‍ അതിനെ മറികടക്കും. രാജ്യത്തിനും ജനാധിപത്യത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കൂവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.