മുംബൈ:രാജ്യത്തെ വ്യോമയാന ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സുപ്രധാന ചുവട് വയ്‌പുമായി ടാറ്റ അഡ്വാന്‍സ്‌ഡ് സിസ്റ്റംസ് ലിമിറ്റഡും ദസാള്‍ട്ട് എവിയേഷനും തമ്മില്‍ സുപ്രധാന കരാര്‍. റഫാല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാണവും വിതരണവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ കരാര്‍. നാല് കരാറുകളിലാണ് ഇത് സംബന്ധിച്ച് കമ്പനികള്‍ തമ്മില്‍ ഒപ്പ് വച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യ നിര്‍മ്മാണ മേഖലയില്‍ നിര്‍ണായക നിക്ഷേപമായി മാറും ഈ കമ്പനിയെന്നാണ് വിലയിരുത്തല്‍. ഉന്നത ഉത്പാദന കേന്ദ്രമായി ഇന്ത്യയെ ഇത് മാറ്റുമെന്നും പ്രതീക്ഷയുണ്ട്.
ടാറ്റ അഡ്വാന്‍സ്‌ഡ് സിസ്റ്റംസ് റഫാലിന്‍റെ ചട്ടക്കൂടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ഉത്പാദന യൂണിറ്റ് ഹൈദരാബാദില്‍ ആരംഭിക്കാന്‍ ധാരണയായതായി ദസാള്‍ട്ട് ഏവിയേഷനും ടാറ്റാ അഡ്വാന്‍സ്‌ഡ് സിസ്റ്റംസ് ലിമിറ്റഡും പുറത്ത് വിട്ട സംയുക്ത പ്രസ്‌താവനയില്‍ പറയുന്നു. റഫാലിന്‍റെ സുപ്രധാന ഭാഗങ്ങള്‍ ഇവിടെ നിര്‍മ്മിക്കും. 2028 സാമ്പത്തിക വര്‍ഷത്തോടെ ആദ്യ ചട്ടക്കൂട് നിര്‍മ്മാണം പൂര്‍ത്തായാക്കാനാകുമെന്നാണ് പ്രതീക്ഷിക്കു്നനത്. തുടര്‍ന്ന് പ്രതിമാസം രണ്ട് വിമാന ചട്ടക്കൂടുകള്‍ എന്ന തോതില്‍ കമ്പനിക്ക് കൈമാറാനാകും.
ഫ്രാന്‍സിന് പുറത്ത് ആദ്യമായാണ് ഇത്തരമൊരു റഫാലിന്‍റെ ഇത്തരമൊരു ഉത്പാദന കേന്ദ്രം ആരംഭിക്കുന്നത്. ഇന്ത്യയിലെ വിതരണ ശൃംഖലയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദസാല്‍ട്ട് ഏവിയേഷന്‍ ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയര്‍ പറഞ്ഞു. തങ്ങളുടെ പ്രാദേശിക പങ്കാളികളായ ടാറ്റയ്ക്ക് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗുണമേന്‍മയിലും കാര്യക്ഷമതയിലും യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു.
ഈ പങ്കാളിത്തം ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് വലിയ നേട്ടമാണെന്ന് ടാറ്റ അഡ്വാന്‍സ്‌ഡ് സിസ്റ്റംസിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്‌ടറുമായ സുകരണ്‍ സിങ് പറഞ്ഞു. ദസാല്‍ട്ട് ഏവിയേഷനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും ഇതുപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാറ്റയുടെ ശേഷി വര്‍ദ്ധിപ്പിക്കാനും ഇതുപകരിക്കും.
Also Read: രാജ്യാന്തര ലെവല്‍ ക്രോസിങ് ദിനം; 'സുരക്ഷിത തീരുമാനം-എപ്പോഴും'
രാജ്യത്തെ മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ പദ്ധതികളോടുള്ള ദസാള്‍ട്ട് ഏവിയേഷന്‍റെ പ്രതിബദ്ധതയാണ് ഇത്തരമൊരു കരാറിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പങ്കാളിത്തം ആഗോള വ്യോമയാന വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം സാമ്പത്തിക സ്വയം പര്യാപ്‌തതയും ഇതിലൂടെ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.