കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‍ വഖഫ് (ഭേദഗതി) നിയമത്തിനെതിരെ പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞാണ് ആളുകൾ ജംഗിപൂര്‍ പ്രദേശത്ത് ഒത്തുകൂടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് മുതിർന്ന ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. വെള്ളിയാഴ്‌ച പുലർച്ചെ രാജ്യസഭയും വഖഫ് (ഭേദഗതി) ബിൽ പാസാക്കി. പാർലമെന്‍റിന്‍റെ ഇരുസഭകളിലും നടന്ന ചർച്ചകളില്‍ ശക്തമായ എതിര്‍പ്പ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. രാഷ്‌ട്രപതി ദ്രൗപതി മുർമു ശനിയാഴ്‌ച ബില്ലിന് അംഗീകാരം നൽകിയതോടെയാണ് നിയമമായത്.