ETV Bharat / bharat

'കശ്‌മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കണം'; ആവശ്യമുന്നയിച്ച് രാഷ്ട്രീയ പാർട്ടികളും ടൂറിസം പങ്കാളികളും - KASHMIR TOURISM REOPENING

ജമ്മു കശ്‌മീരിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ടൂറിസത്തിന്‍റെ പുനരുജ്ജീവനം നിർണായകമാണെന്ന് രാഷ്ട്രീയ പാർട്ടികൾ.

PAHALGAM ATTACK IMPACT JK TOURISM  POLITICAL PARTIES ON JK TOURISM  OPERATION SINDOOR  JAMMU AND KASHMIR TOURISM
Dal Lake Jammu Kashmir (ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2025 at 8:56 PM IST

2 Min Read

ശ്രീനഗർ: പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അടച്ചിട്ട ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് കൊടുക്കണമെന്ന് ആവശ്യം ശക്തം. ഇക്കാര്യം ഉന്നയിചച്ച് ജമ്മു കശ്‌മീരിലെ രാഷ്ട്രീയ പാർട്ടികളും ടൂറിസം പങ്കാളികളും രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ലഫ്റ്റനന്‍റ് ഗവർണർ (എൽജി) മനോജ് സിൻഹയുമായി കോൺഗ്രസ് നിയമസഭാ പാർട്ടി (സിഎൽപി) നേതാവും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഗുലാം അഹമ്മദ് മിർ കൂടിക്കാഴ്‌ച നടത്തി.

കശ്‌മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്‍റ് ജാവിദ് അഹമ്മദ് തെങ്കയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ലെഫ്‌നന്‍റ് ഗവർണുമായി കൂടിക്കാഴ്‌ച നടത്തി. കശ്‌മീർ മേഖലയിലെ വ്യാപാര, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ അവർ ലഫ്റ്റനന്‍റ് ഗവർണറുമായി ചർച്ച ചെയ്‌തു. വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ചും പ്രതിനിധി സംഘം ചർച്ച ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിന്‍റെ അനന്തരഫലങ്ങളെ കുറിച്ച് ലെഫ്‌റ്റനന്‍റ് ഗവർണറോട് ഗുലാം അഹമ്മദ് മിർ പറഞ്ഞു. 'ടൂറിസം പുനരുജ്ജീവിപ്പിക്കാൻ ഗൗരവമായ ശ്രമങ്ങൾ നടത്തണം. അടച്ചിട്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ എത്രയും വേഗം വീണ്ടും തുറക്കണം. ജമ്മു കശ്‌മീരിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ടൂറിസത്തിന്‍റെ പുനരുജ്ജീവനം നിർണായകമാണ്. ടൂറിസം പങ്കാളികൾക്ക് വലിയ നഷ്‌ടം സംഭവിച്ചിട്ടുണ്ട്' ഗുലാം അഹമ്മദ് മിർ അറിയിച്ചു.

പ്രാദേശിക സന്ദർശകർക്കായി വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നത് സുരക്ഷയും സാധാരണത്വവും വളർത്തിയെടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. ഇന്ത്യയിലുടനീളമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വക്താവ് സുഹൈബ് മിർ പറഞ്ഞു.

"2019നും 2025നും ഇടയിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടർച്ചയായി അടച്ചുപൂട്ടുന്നത് ഈ മേഖല പൂർണമായും സുരക്ഷിതമല്ല എന്ന സന്ദേശമാണ് നൽകുന്നത്. ഇത് സാമ്പത്തിക സാധ്യതകളെ വളരെയധികം ബാധിക്കുകയും ചെയ്യും" അദ്ദേഹം വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം 48 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. ഗുരെസ്, ബംഗസ്, നരനാഗ്, യൂസ്‌മാർഗ്, ദൂത്പത്രി, തോസാമൈദാൻ, കൗസർനാഗ്, ദുക്‌സം, സിന്തൻ ടോപ്പ്, മാർഗൻ ടോപ്പ്, അരു തുടങ്ങി നിരവധി സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുന്ന തരത്തിൽ ഈ സ്ഥലങ്ങൾ വീണ്ടും തുറക്കണമെന്ന് താഴ്‌വരയിലെ ടൂറിസം പങ്കാളികൾ ആവശ്യപ്പെട്ടു. ഇതിലൂടെ മേഖലയുടെ പുനഃസ്ഥാപനം സാധ്യമാകുമെന്ന് അവർ പറഞ്ഞു. പഹൽഗാം ആക്രമണവും ഇന്ത്യ-പാക് സംഘർഷവും കാരണം വ്യവസായത്തിന് വലിയ ആഘാതം നേരിട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിന് മുമ്പ് കശ്‌മീർ വിനോദസഞ്ചാരികളാൽ നിറഞ്ഞതായാണ് സര്‍ക്കാര്‍ കണക്ക്. ഇതു പ്രകാരം 2021- ന് ശേഷം മൂന്ന് കോടിയിലധികം വിനോദസഞ്ചാരികൾ ഇവിടെ എത്തിയിട്ടുണ്ട്. പുതിയ ഹോട്ടലുകളും റെസ്‌റ്റോറന്‍റുകളും പ്രദേശത്ത് സ്ഥാപിക്കപ്പെട്ടു. നൂറുകണക്കിന് യുവാക്കൾ ഈ മേഖലയിൽ തൊഴിൽ കണ്ടെത്തിയെന്നും അവർ അറിയിച്ചു.

പഹൽഗാം ആക്രമണത്തിന് ശേഷം നിരവധി സ്ഥലങ്ങൾ അടച്ചുപൂട്ടിയത് താഴ്‌വരയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ തടസപ്പെടുത്തിയെന്ന് ട്രാവൽ ഏജന്‍റ്സ് സൊസൈറ്റി കശ്‌മീർ (TASK) അംഗമായ അഥർ യാമിൻ പറഞ്ഞു. 'ഫലപ്രദമായ സുരക്ഷാ നടപടികൾ സ്വീകരിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചും ടൂറിസത്തെ പുനരുജ്ജീവിപ്പിക്കണം. കശ്‌മീരിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണം' അദ്ദേഹം വ്യക്തമാക്കി.

Also Read: ഇന്ത്യ ശക്തമായ രാഷ്ട്രം, ഓപ്പറേഷന്‍ സിന്ദൂറിലൂടെ അത് തെളിയിച്ചു, ഇനിയും കൂടുതല്‍ ചെയ്യാമായിരുന്നു; എം കെ നാരായണന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.