ന്യൂഡല്‍ഹി:പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ കെല്‍പ്പുള്ള അടിസ്ഥാന സൗകര്യ നിര്‍മ്മിതിക്ക് അഞ്ച് സുപ്രധാന ആഗോള മുന്‍ഗണനാ വിഷയങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. നൈപുണ്യമുള്ള തൊഴില്‍സേന, ആഗോള ഡിജിറ്റല്‍ സാങ്കേതികത, നൂതന സാമ്പത്തിക സംവിധാനങ്ങള്‍, എന്നിവയാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ദുരന്ത നിവാരണ അടിസ്ഥാന സൗകര്യം 2025 ആഗോള ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പങ്കെടുക്കവെയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. ഇതിന് പുറമെ കാലേക്കൂട്ടി ദുരന്തങ്ങള്‍ അറിയിക്കാനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്തിയും ദുരന്ത കെടുതികള്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
29 രാജ്യങ്ങള്‍ക്ക് സഹായകമാകുന്ന സുനാമി മുന്നറിയിപ്പ് സംവിധാനം ഇന്ത്യ ആവിഷ്ക്കരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത്. അതിന് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് നന്ദി അറിയിച്ചു. വരുന്ന ഐക്യരാഷ്‌ട്രസഭ ഓഷ്യന്‍സ് കോണ്‍ഫറന്‍സിന് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും തീരമേഖലകളില്‍ സൃഷ്‌ടിക്കുന്ന ആഘാതങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ബംഗ്ലാദേശിലു ദുരന്തം വിതച്ച റിമാല്‍ ചുഴലിക്കാറ്റ്, കരിബീയയില്‍ വീശിയടിച്ച ബെറില്‍ കൊടുങ്കാറ്റ്, ദക്ഷിണേഷ്യയിലെ യാഗി ചുഴലിക്കാറ്റ് അമേരിക്കയിലുണ്ടായ ഹെലന്‍ ചുഴലിക്കാറ്റ്, ഫിലിപ്പൈന്‍സിലെ യുസാഗി, ആഫ്രിക്കയിലെ ചിലയിടങ്ങളില്‍ വീശിയടിച്ച ചിദോ ചുഴലിക്കാറ്റ് എന്നിവയെക്കുറിച്ചും മോദി പ്രതിപാദിച്ചു.
Also Read: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് സമ്മേളനം
ഇവയെല്ലാം ജീവനും സ്വത്തിനും കാര്യമായ നാശനഷ്‌ടങ്ങളുണ്ടാക്കി. 1999ലെസൂപ്പര്‍ ചുഴലിക്കാറ്റും 2004ലെ സുനാമിയുമെല്ലാം രാജ്യത്തുണ്ടാക്കിയ നാശനഷ്‌ടങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി രാജ്യം എങ്ങനെയാണ് ഇവയെ പ്രതിരോധിക്കാനുള്ള പുനര്‍നിര്‍മ്മിതികള്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി. ദുരന്തബാധിത മേഖലകളില്‍ ചുഴലിക്കാറ്റ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു.
പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സഹായിക്കുന്ന നിര്‍മ്മിതികള്‍ക്ക് വികസ്വര രാജ്യങ്ങള്‍ക്ക് ഫണ്ടുകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമയത്തെയും തിരമാലകളെയും അതിജീവിക്കുന്ന നിര്‍മ്മിതികളാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം വികസനത്തിനും പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരുത്തുറ്റ ദുരന്ത നേരിടല്‍ ഭാവി ലോകത്തിനായി ആഗോള യത്നത്തിനും അദ്ദേഹം ആഹ്വാനം ചെയ്‌തു.