ETV Bharat / bharat

സർക്കാരിൻ്റെ 11 വർഷം: കാലാവസ്ഥ പ്രവർത്തനം, ഡിജിറ്റൽ നവീകരണം; ഇന്ത്യ ആഗോള ശബ്‌ദമായി മാറിയെന്ന് പ്രധാനമന്ത്രി - MODI GOVERNANCE ACHIEVEMENTS

'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്'. എൻഡിഎ സർക്കാർ വേഗതയും സംവേദനക്ഷമതയും ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയെന്ന് പ്രധാനമന്ത്രി

INDIAS FASTEST GROWING ECONOMY  PM NARENDRA MODI  11 YEARS OF BJP GOVERNMENT  NEW DELHI
pm narendra modi (PTI)
author img

By ETV Bharat Kerala Team

Published : June 9, 2025 at 1:33 PM IST

1 Min Read

ന്യൂഡൽഹി: ബിജെപി സർക്കാർ 11 വർഷം ഭരണം പൂർത്തിയാക്കിയ സന്ദർഭത്തിൽ രാജ്യത്തെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച ഭരണത്തിലൂടെ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ പ്രവർത്തനം, ഡിജിറ്റൽ നവീകരണം എന്നിവയിൽ ഇന്ത്യ ആഗോള ശബ്ദമായി മാറിയെന്നും മോദി പറഞ്ഞു.

മോദി എക്സിലെ പോസ്റ്റിലൂടെയാണ് പ്രതികരണങ്ങൾ അറിയിച്ചത്. 140 കോടി ഇന്ത്യക്കാരുടെ സഹകരണത്താൽ രാജ്യം വളർന്നു. കൂട്ടായ പങ്കാളിത്തത്തോടെ ഇന്ത്യ ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' തത്വത്തിലാണ് ഭരണം. എൻഡിഎ സർക്കാർ വേഗതയും സംവേദനക്ഷമതയും ഉപയോഗിച്ച് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. '11 വർഷത്തെ സേവനം' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് മോദി പോസ്റ്റിൽ വിവിധ മേഖലകളിലെ മാറ്റങ്ങൾ പങ്കുവച്ചു.

സാമ്പത്തിക വളർച്ച, സാമൂഹിക ഉന്നമനം എന്നിവക്ക് പ്രാധാന്യം നൽകി. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സമഗ്ര പുരോഗതിയിലാണ് ശ്രദ്ധ. കൂട്ടായ വിജയത്തിൽ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. വികസിത് ഭാരതം കെട്ടിപ്പടുക്കാൻ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വികാസ്വാദ് എന്ന വികസന രാഷ്ട്രീയ പദ്ധതി മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. 2014ൽ അധികാരമേറ്റ ശേഷം ഇത് രാഷ്ട്രീയ സംവാദങ്ങളുടെയും നയപരമായ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായി. 81 കോടിയിലധികം പേർക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

15 കോടി കുടുംബങ്ങൾക്ക് പൈപ്പ് വാട്ടർ കണക്ഷനുകളും ദരിദ്രർക്കായി നാല് കോടി വീടുകളും നൽകി. 12 കോടി ശൗചാലയങ്ങൾ, വായ്പകൾ, കോവിഡ് കാലത്ത് സ്ത്രീകൾക്ക് ധനസഹായം എന്നിവയും നൽകിയിട്ടുണ്ട്.

Also Read:മുൻകൂട്ടി തയ്യാറാക്കാത്ത ചോദ്യങ്ങളെ പ്രധാനമന്ത്രി ഭയക്കുന്നതെന്തിന്? വെല്ലുവിളിച്ച് കോൺഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.