ETV Bharat / bharat

ഗുജറാത്തിലെ മുങ്ങിമരണം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായം - PM Modi Announces 2 Lakh EX Gratia

ഗുജറാത്തിലെ മെഷ്വോ നദിയിൽ എട്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ അധിക ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.

author img

By ETV Bharat Kerala Team

Published : Sep 14, 2024, 8:32 PM IST

Updated : Sep 15, 2024, 6:08 AM IST

Drowning Incident In Gujarat  PM EX Gratia  ഗുജറാത്തില്‍ മുങ്ങിമരണം ധനസഹായം  malayalam latest news
Narendra Modi (ETV Bharat)

ന്യൂഡൽഹി : ഗുജറാത്തില്‍ നദിയില്‍ മുങ്ങി മരിച്ചവര്‍ക്ക് പ്രധാനമന്ത്രി അധിക ധനസഹായം പ്രഖ്യാപിച്ചു. ദെഹ്ഗാമിലെ അപകടത്തില്‍ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.

ദെഹ്ഗാം താലൂക്കില്‍ ഒമ്പത് യുവാക്കളുടെ ജീവന്‍ നഷ്‌ടപ്പെട്ട സംഭവം വളരെ ദുഖകരമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെ എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

വെളളിയാഴ്‌ച (സെപ്‌തംബര്‍ 13) ഗാന്ധിനഗറിലെ മെഷ്വോ നദിയിൽ കുളിക്കുന്നതിനിടെ എട്ട് യുവാക്കളെ കാണാതാവുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ഒമ്പത് യുവാക്കൾ മെഷ്വോ നദിയില്‍ കുളിക്കാന്‍ പോയി. അതില്‍ ഒരാള്‍ ഒഴുക്കില്‍ അകപ്പെട്ടു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുളളവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നദിയില്‍ നിന്ന് ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഒരാളെ കാണാനില്ല. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെടുക്കുന്നതിന് വേണ്ടി എസ്‌ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ടീമുകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

Also Read: ആന്ധ്രാ തെലങ്കാന പ്രളയം; ദുരിതബാധിതര്‍ക്ക് ഒരു കോടിയുടെ ധനസഹായവുമായി ജൂനിയര്‍ എന്‍ടിആര്‍

Last Updated : Sep 15, 2024, 6:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.